തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായ സംഭവം; അന്തിമ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നു. ഈ വിഷയത്തിൽ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമർശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.

ഹാരിസ് ഹസനെതിരെ സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടിക്കും കടക്കുന്നില്ലായെന്നതാണ് ഇന്ന് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് DME നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചു ഒരു പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു ആ റിപ്പോർട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു DME യുടെ പ്രാഥമിക റിപ്പോർട്ടിലെയും പ്രധാന ശിപാർശ.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതിൽ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസൻ സമ്മതിച്ചിരുന്നു. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ അധ്യാപക സംഘടന പ്രതിനിധികൾക്ക് ഉറപ്പുനൽകി. മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡോ. ഹാരിസ് ഹസൻ കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img