അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ യുഎസ് ഉത്പന്നങ്ങൾക്ക് ചൈന 10 ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇന്ന് 30 ശതമാനത്തിൽ നിന്ന് 64 ശതമാനമായി വർധിക്കാനിരിക്കെയാണ് ട്രംപ് സാവകാശം അനുവദിച്ചത്.

ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചു. “അവർ വളരെ നന്നായി പെരുമാറുന്നു. പ്രസിഡന്റ് ഷിയും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്,” ട്രംപ് പറഞ്ഞു. അമേരിക്കയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനയി വർധിപ്പിക്കുമെന്ന് ട്രംപും , മറുപടിയായി 125 ശതമാനം അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ചൈനയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മെയ് മാസത്തിൽ ജനീവയിൽ നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം മരവിപ്പിക്കാൻ ധാരണയായിരുന്നു.

അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേൽ വൻ താരിഫ് ചുമത്തിയതിന് പിന്നാലെ ഇതേ കാരണം പറഞ്ഞ് ചൈനയ്ക്കുമേലും കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്താൻ ആലോചിക്കുകയാണെന്ന് അമേരിക്ക. ചൈനയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് ഈയടുത്തായി കൂടിവരുന്നുവെന്ന് കസ്റ്റംസ് വിവരങ്ങൾ തെളിയിക്കുന്നുണ്ട്. ജൂലൈയിൽ ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി 10 ബില്യൺ ഡോളറിലധികം ഉയർന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

Hot this week

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ...

Topics

സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉറപ്പ്’; മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ...

ഗാസയിൽ പ്രമുഖ മാധ്യമപ്രവർത്തകനായ അനസ് അൽ-ഷെരീഫ് കൊല്ലപ്പെട്ടു

ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ, സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ രാജ്യത്തിന്റെ 78-ാം...
spot_img

Related Articles

Popular Categories

spot_img