ന്യൂജേഴ്‌സി : 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947-ൽ രാജ്യം കൈവരിച്ച സ്വാതന്ത്രത്തെ അനുസ്മരിച്ചു കൊണ്ട് 2025 ഓഗസ്റ്റ് 15-ന് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു.
കൊളോണിയൽ അധികാരത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി, ഒരു പരമാധികാര ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ വികസന കുതിപ്പിൽ അഭിമാനം രേഖപെടുത്തിയും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു കൊണ്ടും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികളായ ചെയർമാൻ ജേക്കബ് കുടശ്ശനാട് , പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ആമി ഊമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റീ സ്വാതന്ത്ര്യദിനാഘോഷ ആശംസകൾ നേർന്നു