സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾ ഇന്ന് തുടങ്ങും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് പരീക്ഷ ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് 26 നും ഹയർ സെക്കൻഡറിക്ക് 27 നും പരീക്ഷകൾ അവസാനിക്കും.
ഈ ദിനങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷകൾ 29 ന് നടത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധിയില്ല. കുട്ടികൾ എഴുതിക്കഴിയുന്ന മുറക്ക് പേപ്പറുകൾ തിരികെ വാങ്ങും. മറ്റു ക്ലാസുകളിൽ രണ്ട് മണിക്കൂറാണ് സമയപരിധി. ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്