പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ മുങ്കീറില്‍ നിന്ന് തുടങ്ങും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍. 13,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ബിഹാറിലെ ഗയയില്‍ ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെ പാട്‌നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെയാണ് പദ്ധതികള്‍. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് രാവിലെ എട്ടുമണിക്ക് ബിഹാറിലെ മുങ്കീറില്‍ നിന്ന് ആരംഭിക്കും.

പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി ബിഹാറില്‍ മറുപടിയും നല്‍കിയേക്കും.

അതേസമയം, ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒഴിവാക്കിയ 65 ലക്ഷം പേരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊണ്ട നടപടികളുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഇന്നേക്കകം സമര്‍പ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കമ്മിഷന്‍ ഒഴിവാക്കിയവരില്‍ പരാതിയുള്ളവര്‍ക്ക് ആധാറിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കാമെന്നും കോടതി പറഞ്ഞിരുന്നു. കേസിലെ തല്‍സ്ഥിതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

Hot this week

ഐസിഇസിഎച്ച്  പ്രഥമ പിക്കിൾബോൾ ടൂർണമെന്റ് ; സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകൾ ജേതാക്കൾ       

ഹൂസ്റ്റൺ : അമേരിക്കയിലെ മലയാളി സമൂഹത്തിന് അത്ര പരിചയമില്ലാത്ത ഒരു ഗെയിം....

പതിറ്റാണ്ടുകൾക്കിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് 

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ്...

അമേരിക്കൻ വിസയുള്ള 55 ദശലക്ഷം ആളുകളുടെ രേഖകൾ പരിശോധിക്കുന്നു: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്

വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം, സെപ്റ്റംബർ 6ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025,...

മദ്യപിച്ചാൽ വാഹനമോടിക്കരുത്, വീട്ടിലെത്തണോ? സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്ക്വിറ്റ് പോലീസ് !

മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ Lyft യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ്...

Topics

ഏലത്തിന്‍റെ അനധികൃത ലേലം: മുന്നറിയിപ്പുമായി സ്പൈസസ്ബോർഡ്

കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്....

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കല്‍...

ബിസിനസ് വഞ്ചനാ കേസ്: ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി

ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ...
spot_img

Related Articles

Popular Categories

spot_img