ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ ഐസിസി പ്രതിനിധികളും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ത്രികക്ഷി യോഗങ്ങള്‍ പുരോഗമിക്കുകയായിരുന്നു.

ഇതിനിടയില്‍ പാകിസ്ഥാന്‍ പല ആവശ്യങ്ങള്‍ ഐസിസിക്കു മുന്നില്‍ വെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ഇന്നലെ നടന്ന അഞ്ച മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ വഴങ്ങി, ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 15 ന് കൊളംബോയില്‍ നടക്കും.

ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രഖ്യാപനം. പാക് സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം ക്രിക്കറ്റ് ബോര്‍ഡും നിലയുറപ്പിക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ് വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമീനുല്‍ ഇസ്ലാം എന്നിവരുമായാണ് ഐസിസി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയതിനു പിന്നാലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാണിച്ചത്. തിങ്കളാഴ്ച വൈകിട്ടു വരെ കടുത്ത നിലപാട് തുടര്‍ന്ന പാകിസ്ഥാന്‍ പിന്നീട് അയയുകയായിരുന്നു.

ഇന്ത്യയില്‍ മത്സരിക്കാന്‍ വരില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറാതായതോടെയാണ് ഐസിസി ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയത്. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ യാതൊരു ഉപരോധവും ഏര്‍പ്പെടുത്തില്ലെന്ന് ഐസിസി ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ഉറപ്പ് നല്‍കി.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നതിനാലാണ് ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയത്. ബഹുമുഖ ചര്‍ച്ചകളും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് ഇന്ത്യക്കെതിരായി മത്സരിക്കാം എന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. ക്രിക്കറ്റിന്റെ അന്തസ്സും ആവേശവും സംരക്ഷിക്കാനും ആഗോള തലത്തില്‍ ഈ കായികവിനോദത്തിന്റെ തുടര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് തീരുമാനമെന്നാണ് പാകിസ്ഥാന്റെ പ്രസ്താവനയില്‍ പറയുന്നത്.

ബംഗ്ലാദേശിനോടുള്ള സമീപനം നീതിപൂര്‍വമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം. ആദ്യഘട്ടത്തില്‍ ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചത്.

ഇതോടെ, ഐസിസി ചര്‍ച്ചയ്ക്ക് തയ്യാറായി. പിസിബി ചെയര്‍മാനുമായി സംസാരിക്കാനുള്ള ചുമതല ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജയ്ക്കും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഐസിസി ബോര്‍ഡ് അംഗവുമായ മുബാഷിര്‍ ഉസ്മാനിക്കുമായിരുന്നു. ഇരുവരും നഖ്‌വിയുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മേധാവിയും നഖ്‌വിയുടെ ഉപദേശകനുമായ സല്‍മാന്‍ നസീര്‍ മുഖാന്തരമായിരുന്നു ചര്‍ച്ചകള്‍.

പിന്നാലെ, ശ്രീലങ്കന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷമ്മി സില്‍വയും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പിസിബിക്ക് കത്തയച്ചു. ടി20 ലോകകപ്പിന്റെ സഹ ആതിഥേയരാണ് ശ്രീലങ്ക. കൊളംബോയില്‍ നിശ്ചയിച്ച ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കേണ്ടി വന്നാലുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് ഷമ്മി സില്‍വ പിസിബിയെ ബോധ്യപ്പെടുത്തി. ഇതോടെയാണ് നഖ്‌വി അല്‍പമെങ്കിലും അയഞ്ഞതെന്നാണ് സൂചന. പാക് സര്‍ക്കാരുമായി സംസാരിക്കാമെന്ന് പിസിബി ചെയര്‍മാന്‍ ശ്രീലങ്കയ്ക്ക് ഉറപ്പു നല്‍കുകയായിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img