പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വചന ശുശ്രൂഷ നിർവഹിക്കും
“റിപ്പണ്ട് ആൻഡ് റിവൈവ് “എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച 10 15 ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ റോബിൻ വര്ഗീസ് അറിയിച്ചു.
പി പി ചെറിയാൻ