അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ഇന്ന് ദോഹയിൽ; ഇസ്രയേൽ ആക്രമണം മുഖ്യചർച്ച

ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ഇന്ന് ദോഹയിൽ നടക്കും . ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ. ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയുള്ള കരട് പ്രമേയം ഉച്ചകോടിയിൽ ചർച്ചാവിഷയമാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി നേരത്തേ അറിയിച്ചിരുന്നു.

നിർണായക ഉച്ചകോടിക്ക് മുന്നോടിയായി അറബ്, ഇസ്‍ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ നടന്നിരുന്നു. ഖത്തറിനോടുള്ള അറബ്, ഇസ്‍ലാമിക് രാജ്യങ്ങളുടെ ഐക്യവും ഇസ്രയേൽ ഭീകരതയോടുള്ള വിയോജിപ്പും ഉച്ചകോടിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഖത്തർ ഉച്ചകോടി നടത്താൻ തീരുമാനമെടുത്തത്.

ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു. ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിൽ നിലപാടിനെതിരെ കൂടുതൽ ലോക രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടുകയാണ് ഖത്തർ. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ ശാശ്വതമായി പരിഹാരം കാണുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണത്തിൽ ഇസ്രയേലിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇസ്രയേലിന്റെ കടന്നുകയറ്റിന് പിന്നാലെ ഗൾഫ് മേഖല അപകടത്തിലാണെന്നും അറബ് രാജ്യങ്ങളിൽ നിന്ന് കൂട്ടായ പ്രതികരണം ഉണ്ടാകണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കൾക്കായി ഓഫീസ് അനുവദിച്ചത് ഗാസ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണെന്നും ഖത്തർ വിശദീകരിക്കുന്നു.

Hot this week

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം;ജനാധിപത്യം പുലരട്ടെ!

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. ജനാധിപത്യ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായാണ് ഐക്യരാഷ്ട്രസഭ...

എല്ലാം ട്രംപിനുവേണ്ടി; ചൈനയ്ക്ക് എട്ടിന്റെ പണിയുമായി മെക്സിക്കോ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇനി 50 % നികുതി

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇനിമുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തി...

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്രനിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാൽ: വനംമന്ത്രി

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്ര നിയമം അപ്രായോഗികമെന്ന്...

പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ പണം...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ...

Topics

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം;ജനാധിപത്യം പുലരട്ടെ!

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. ജനാധിപത്യ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായാണ് ഐക്യരാഷ്ട്രസഭ...

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്രനിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാൽ: വനംമന്ത്രി

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്ര നിയമം അപ്രായോഗികമെന്ന്...

പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ പണം...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ...

‘ടി സിദ്ദിഖ് വാക്കുപാലിച്ചില്ല’; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്

തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ....

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ്...

അമീബിക് മസ്തിഷ്‌ക ജ്വരം; ആക്കുളത്തെ മുഴുവൻ വെള്ളവും തുറന്നു വിടണം, നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ...
spot_img

Related Articles

Popular Categories

spot_img