ലോകയെ വിമര്‍ശിച്ച് ഡോ. ബി ഇക്ബാല്‍;”നല്ലൊരു തിരക്കഥ പോലുമില്ലാത്ത പരബോറന്‍ യക്ഷികഥ”

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ന്യൂറോസര്‍ജനുമായ ബി ഇക്ബാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റില്‍ നല്ലൊരു തിരക്കഥ പോലും ഇല്ലാത്ത പരമോറന്‍ യക്ഷികഥ എന്നാണ് ഡോ. ഇക്ബാല്‍ ലോകയെ വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

മലയാള സിനിമയില്‍ യക്ഷിബാധ!

ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’. നമ്മുടെ പ്രിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകന്‍ നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കുമെന്നത് കൊണ്ട് ഞാന്‍ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.

ഇത് വലിയൊരു കൊലച്ചതിയായി പോയി ദുല്‍ഖര്‍. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പര്‍സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുല്‍ക്കറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ‘ഭീഭത്സം’, ‘അരോചകം’ ‘അസഹ്യം” എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറന്‍ യക്ഷികഥ.

കടമറ്റത്ത് കത്തനാര്‍ മുതല്‍ ഡ്രാക്കൂള വരെ എത്രയോ യക്ഷിസിനിമകള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് മേല്‍ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുല്‍ഖറിനെ പോലൊരു യുവ പ്രതിഭയില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സര്‍റീയല്‍ സിനിമകളൊക്കെയാവാം. അതില്‍ തെറ്റില്ല. പഷേ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല.

സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോള്‍ വരുന്നു കിടിലന്‍ ട്വിസ്റ്റ്: ”ചാത്തന്‍മാര്‍ ഇനിയും വരും”. അതായത് ‘ലോക’ പീഡന ശൈലിയില്‍ തുടര്‍ സിനിമകളും വരുമെന്ന ഭീഷണി തന്നെ!

സിനിക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോള്‍ നീലി യക്ഷിക്കായി O Negative രക്തം ദാനം ചെയ്യാന്‍ തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ജെന്‍സി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന യക്ഷികഥയാവാന്‍ സാധ്യയുള്ള ജയസൂര്യ റോജിന്‍ തോമസ് ചിത്രം ”കത്തനാര്‍” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷിപീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാര്‍ഗം ഒന്നേയുള്ളൂ. ഗാന്ധീയന്‍ സമരരീതി: ബഹിഷ്‌കരണം.

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

Topics

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...
spot_img

Related Articles

Popular Categories

spot_img