പഞ്ചാബിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി പൊലീസ്

പഞ്ചാബിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പഞ്ചാബ് പൊലീസ് തടഞ്ഞെന്ന് കോണ്‍ഗ്രസ്. ഗുര്‍ദാസ്പൂരിലെ രവി നദിക്ക് സമീപത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു രാഹുലിനെ തടഞ്ഞത്.

രാഹുല്‍ ഗാന്ധി അമൃത്സറിലെയും ഗുര്‍ദാസ്പൂര്‍ ജില്ലയിലെയും പ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ആളുകളെ സന്ദര്‍ശിക്കാനായിട്ടായിരുന്നു പഞ്ചാബിലെത്തിയത്. അമൃത്സറിലെ ഘോണെവാല്‍ ഗ്രാമത്തിലും ഗുര്‍ദാസ്പൂരിലെ ഗുര്‍ചക് ഗ്രാമത്തിലും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. എന്നാല്‍ ഗുര്‍ദാസ്പൂരിലെ രവി നദിക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമമായ ടൂറില്‍ എത്തിയപ്പോഴാണ് പൊലീസ് രാഹുലിനെ വിലക്കിയത്. സുരക്ഷാ കാരണങ്ങള്‍ ആരോപിച്ചാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ അമരീന്ദര്‍ സിംഗ് രാജ പറഞ്ഞു.

വിലക്കിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എന്നെ സുരക്ഷിതമാക്കാന്‍ പൊലീസിന് കഴിയില്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നുണ്ട്.

‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ എന്നെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് നിങ്ങള്‍ പറയുന്നത്,’ രാഹുല്‍ ഗാന്ധി ചോദിച്ചു.

ഈ സമയം ‘ഞങ്ങള്‍ എപ്പോഴും നിങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാണ്,’ എന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുന്നുമുണ്ട്.

‘പക്ഷെ നിങ്ങള്‍ പറയുന്നത് ആ കാണുന്നത് (ഗ്രാമത്തിലേക്ക് വിരല്‍ ചൂണ്ടി) ഇന്ത്യയില്‍ തന്നെയാണെന്നാണ്. പക്ഷെ ഇന്ത്യയ്ക്കകത്ത് നിങ്ങള്‍ക്ക് എന്നെ സംരക്ഷിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഇത് ഇന്ത്യയല്ലേ? പഞ്ചാബ് പൊലീസിന് സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ട് പ്രതിപക്ഷ നേതാവ് അങ്ങോട്ട് പോകരുത് എന്നാണ് നിങ്ങള്‍ പറഞ്ഞു വരുന്നത്,’ രാഹുല്‍ ഗാന്ധി വീണ്ടും പൊലീസിനോടായി ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കാതിരുന്നതില്‍ വിമര്‍ശനവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ചന്നിയും രംഗത്തെത്തി. അവിടെ താമസിക്കുന്നതും നമ്മുടെ ആളുകളാണ്. അവരുടെ സുഖവിവരം അന്വേഷിക്കാനാണ് അദ്ദേഹം പോകാനിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ ഒരു മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും ചന്നി പറഞ്ഞു.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ....

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img