ചരിത്രത്തിലെ ഏറ്റവും അധഃപതിച്ച പത്രമാണ് ന്യൂയോർക്ക് ടൈംസെന്നും, പതിറ്റാണ്ടുകളായി എന്നെക്കുറിച്ച് കള്ളം പറയുന്നുവെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസ് തീവ്ര ഇടതുപക്ഷ ജനാധിപത്യ പാർട്ടിയുടെ വക്താവായി മാറിയെന്ന് യുഎസ് പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പക്ഷപാതപരമായ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിൻ്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. യുഎസിലെ എബിസി, സിബിഎസ് പോലുള്ള മറ്റ് ലിബറൽ പ്രസിദ്ധീകരണത്തെ താരതമ്യം ചെയ്യുമ്പോൾ ന്യൂയോർക്ക് ടൈംസ് അസ്വീകാര്യവും നിയമവിരുദ്ധവുമാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി.
തനിക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധ പ്രചരണം നടത്തിയെന്ന സംഭാവനയാണ് ന്യൂയോർക്ക് ടൈംസ് നൽകിയിട്ടുള്ളത്.