രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് ഇനി മെട്രോയും സ്വന്തം; ആദ്യ ആഴ്ച എല്ലാവർക്കും സൗജന്യ യാത്ര

രാജ്യത്തെ വൃത്തിയുള്ള നഗരമായ ഇൻഡോർ ഇനി മുതൽ മെട്രോ നഗരം. ഇന്ത്യയിൽ മെട്രോ റെയിൽ സർവീസ് എത്തുന്ന പതിനാറാമത്തെ നഗരമാണ് ഇൻഡോർ. മധ്യപ്രദേശിൽ ഇത് ആദ്യമായാണ് മെട്രോ എത്തുന്നത്. ഭോപ്പാലിൽ നടന്ന ചടങ്ങിൽപ്രധാനമന്ത്രി നരേന്ദ്ര മോദി വിർച്വൽ ആയാണ് ഇൻഡോറിലെ മെട്രോ റെയിൽ സർവീസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്.

ഇന്ന് മധ്യപ്രദേശിന് ആദ്യത്തെ മെട്രോ റെയിൽ സർവീസ് ലഭിച്ചു.ശുചിത്വത്തിന്റെ കാര്യത്തിൽ ലോകത്തിനു മുന്നിൽ ഇൻഡോർ ഇതിനകം തന്നെ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. ഇപ്പോൾ മെട്രോ റെയിൽ സർവീസിലൂടെ അത് ഒന്നുകൂടെ പുനർനിർവചിക്കപ്പെടും.ഇൻഡോർ മെട്രോയുടെ ആദ്യ കൊമേഴ്സ്യൽ റൺ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഏകദേശം 31 കിലോമീറ്ററിൽ അധികം ദൈർഘ്യമുള്ള പാതയിൽ 28 സ്റ്റേഷനുകളാണ് ഉള്ളത്. വിവിധ ഘട്ടങ്ങളിലായി ഏകദേശം 7,500 കോടി രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കുന്നത്.ശനിയാഴ്ച ഓട്ടം ആരംഭിച്ച പാതയിൽ ആറു കിലോമീറ്റർ നീളമുള്ള അഞ്ച് സ്റ്റേഷനുകളാണ് ഉൾക്കൊള്ളുന്നത്. ഈ സൂപ്പർ പ്രയോറിറ്റി കോറിഡോറിന്റെ നിർമാണത്തിനായി 1,520 കോടി രൂപയാണ് ചെലവഴിച്ചത്.

സ്ത്രീ ശക്തിയോടുള്ള ആദരസൂചകമായി ആറു കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ അഞ്ച് സ്റ്റേഷനുകൾക്ക് രാജ്ഞികളുടെയും വനിതാ യോദ്ധാക്കളുടെയും പേരാണ് നൽകിയിരിക്കുന്നത്. ദേവി അഹല്യഭായ് ഹോൾക്കർ, റാണി ദുർഗാവതി, മഹാറാണി ലക്ഷ്മി ഭായി, റാണി അവന്തിഭായി ലോധി, വീരാംഗന ഝൽക്കരിഭായി എന്നിങ്ങനെയാണ് സ്റ്റേഷനുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ.ഇൻഡോർ മെട്രോയുടെ ഉദ്ഘാടന യാത്രയിൽ വനിതാ യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ വനിത ശുചിത്വതൊഴിലാളികളും ഇൻഡോറിന്റെ സൂപ്പർ കോറിഡോർ മേഖലയിൽ ഇൻഫോസിസ്, ടിസിഎസ് പോലെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന വനിതകളും ഉൾപ്പെട്ടു. അടുത്തിടെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരസൂചകമായിമിക്ക സ്ത്രീകളും സിന്ദൂർ നിറമുള്ള സാരി ധരിച്ചാണ് ചടങ്ങിന് എത്തിയത്. 

അതേസമയം, ആദ്യ ആഴ്ചയിൽ ഇൻഡോർ മെട്രോയിൽ എല്ലാ യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാം.തുടർന്ന് അടുത്ത രണ്ടാഴ്ച ടിക്കറ്റ് നിരക്കുകളിൽ യഥാക്രമം 75%, 50% എന്നിങ്ങനെ ഇളവ് ലഭിക്കും.

Hot this week

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

Topics

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌ സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ്...

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ  ജനുവരി 10-ന് 

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി...

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA)...
spot_img

Related Articles

Popular Categories

spot_img