‘യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേരിട്ട് അഭ്യർത്ഥിച്ചു’; യുഎന്നിലും ട്രംപിന്റെ അവകാശ വാദം തള്ളി ഇന്ത്യ

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ഇന്ത്യ. പാകിസ്താൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് ആവശ്യപ്പെട്ടു.

ഭീകരതയോട് സഹിഷ്ണുത പാടില്ല. ഭീകരതയെ മഹത്വവൽക്കരിക്കുന്നത് പാകിസ്താൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദു. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ യുഎൻ രക്ഷാസമിതിയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.ഭീകരതയെ കയറ്റുമതി ചെയ്യുന്നത് പാകിസ്താന്റെ പാരമ്പര്യമാണ്. ഒസാമ ബിൻ ലാദന് അഭയം നൽകിയത് പാകിസ്താനാണ്. ഏറ്റവും പരിഹാസ്യമായ ആഖ്യാനം മുന്നോട്ട് വയ്ക്കുന്നതിൽ പാകിസ്താനൊരു ലജ്ജയും കാണിക്കുന്നില്ലെന്നും ഇന്ത്യ പറഞ്ഞു.യുഎന്നിലും ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടതുപോലെ, തകർന്ന റൺവേകളും കത്തിനശിച്ച ഹാംഗറുകളും വിജയമായി തോന്നുന്നുവെങ്കിൽ, അത് ആസ്വദിക്കാൻ പാകിസ്താനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ നിരപരാധികളായ സാധാരണക്കാർക്കെതിരെയുണ്ടായ തീവ്രവാദ ആക്രമണത്തിന് പാകിസ്താനാണ് ഉത്തരവാദി.ഇതിനെ പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട്. ആസൂത്രകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയുമായുള്ള സമാധാനത്തിന് പാകിസ്താൻ ആത്മാർത്ഥതയുള്ളതാണെങ്കിൽ, പാകിസ്താൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി തീവ്രവാദികളെ ഇന്ത്യയ്ക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.ഇന്ത്യ–പാകിസ്താൻ പ്രശ്നങ്ങളെല്ലാം ഉഭയകക്ഷിപരമാണ്. അതിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല. ദീർഘകാലമായുള്ള ദേശീയ നിലപാടാണ് അത്. ഭീകരരെയും അവരുടെ സ്‌പോൺസർമാരെയും ഇന്ത്യ വേർതിരിച്ചുകാണില്ലെന്നും യുഎൻ പൊതുസഭയിൽ ഇന്ത്യ വ്യക്തമാക്കി.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img