ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ കൊണ്ടുവരാനാണ് നീക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസെൻ്റ് ഉൾപ്പെടെയുള്ളവർ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നൽകി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാറുള്ള സർക്കാർ നീക്കം സ്വർണപ്പാളി വിവാദത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന മറുപടി നൽകി ചർച്ചയ്ക്ക് അനുമതി നിഷേധിച്ചേക്കും.
അതേസമയം, അനർഹർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകുന്നുവെന്ന ന്യൂസ് മലയാളം വാർത്തയും ഇന്ന് സഭയിൽ ചർച്ചയാകും. കെ.കെ. രമയാണ് ശ്രദ്ധ ക്ഷണിക്കലായി വിഷയം ഉന്നയിക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാ ഭേദഗതി ബില്ലും, മലയാള ഭാഷാ ബില്ലും ഇന്ന് സഭയിലെത്തും.