ടൈംസ് ഗ്രൂപ്പിന്റെ ഇ ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട് ടൈറ്റന്‍സ് കോണ്‍ക്ലേവില്‍ മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ടിന് പുരസ്‌കാരം. ജെയ്പൂരില്‍ നടന്ന് കോണ്‍ക്ലേവില്‍ ബെസ്റ്റ് സിഎംഒ അവാര്‍ഡാണ് സനോജ്് ഹെര്‍ബര്‍ട്ടിന് ലഭിച്ചത്. മണപ്പുറം ഫിനാന്‍സിന് വേണ്ടി നടത്തിയ പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിംഗ് സേവനങ്ങളുടെ മികവ് കണക്കിലെടുത്താണ് സനോജ് ഹെര്‍ബര്‍്ട്ടിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ചടങ്ങില്‍ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍, ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്ന സനോജ് ഹെര്‍ബര്‍ട്ടിന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, മൈക്രോ ഇന്‍ഷുറന്‍സ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ എന്നിവയില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് മണപ്പുറം ഫിനാന്‍സിലൂടെ നേതൃത്വം നല്‍കാന്‍ സാധിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.