പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍ പ്ലസ് 15 അടുത്ത മാസം ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. നവംബര്‍ 13നായിരിക്കും എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ വണ്‍ പ്ലസ് 15 എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ ഫോണ്‍ സ്‌നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി വിപണിയില്‍ എത്തുമെന്നാണ് സൂചന.
ട്രിപ്പിള്‍ ക്യാമറയും വണ്‍ പ്ലസ് 13 ന് സമാനമായ രൂപകല്‍പ്പനയുമായിരിക്കും വണ്‍ പ്ലസ് 15നും ഉണ്ടാകുയെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനത്തോടെ ചൈനയിലായിരിക്കും ഈ ഫോണ്‍ ആദ്യം അവതരിപ്പിക്കുക എന്നാണ് കരുതുന്നത്.
വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും വണ്‍ പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. ചില ടെക്കികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് 7300 എംഎഎച്ചോട് കൂടിയ ബാറ്ററിയായിരിക്കും. ബാറ്ററി 120 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജിങ്ങും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിങ്ങുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്‌സ് ചാര്‍ജിങ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല.
ബാറ്ററിക്ക് പുറമെ 6.78 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും വണ്‍ പ്ലസ് 15ന്റെ മറ്റൊരു പ്രത്യേകത. 8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ജനറേഷന്‍ ഫോണുകളെ അപേക്ഷിച്ച് പുതിയ സീരീസിന് 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് നല്‍കുക. നവീകരിച്ച ഡിസ്‌പ്ലേ ഗെയിം കളിക്കാനടക്കം മികച്ച ഫ്രെയിം റേറ്റ് ആണ് നല്‍കുകയെന്നും പറയപ്പെടുന്നു.