ഡോ. രാധിക സൗരഭിന്റെ ‘പ്രാണരഹസ്യം’  പുസ്തകത്തിന്റെ കവർ പ്രകാശനം മേജർ രവി നിർവ്വഹിച്ചു

അമൃത ആശുപത്രിയിലെ ഇന്റഗ്റേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്കൃത കൃതിയായ ‘പ്രാണരഹസ്യ’ത്തിന്റെ കവർ മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി പ്രകാശനം ചെയ്തു. സദ്ഗരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ  അനുഗ്രഹത്തോടെയാണ് ഈ പുസ്തകം വേദ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്നത്. സമകാലീന യോഗ തത്വശാസ്ത്രത്തെക്കുറിച്ച് 21-ാം നൂറ്റാണ്ടിൽ കേരളത്തിൽ രചിക്കപ്പെട്ട ആദ്യ മൗലിക സംസ്കൃത കൃതികളിലൊന്നാകാൻ സാധ്യതയുള്ള ഈ പുസ്തകം, പുരാതന യോഗജ്ഞാനത്തിലുള്ള ആദ്ധ്യാത്മിക രഹസ്യങ്ങളെ  തുടക്കകാർക്ക് മനസിലാകുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു.

ഈ പുസ്തകത്തിൽ സൂത്ര ശൈലിയിലുള്ള 20 സംസ്കൃത ശ്ലോകങ്ങൾ അഞ്ച് അദ്ധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ശ്ലോകത്തിനും ലളിതവും സംഭാഷണ രൂപത്തിലുള്ളതുമായ മലയാള വ്യാഖ്യാനം നൽകിയിട്ടുണ്ട്. യോഗാഭ്യാസം, ധ്യാനം എന്നിവയിലൂടെ പ്രാണന്റെ (ജീവശക്തി) രഹസ്യം എല്ലാവർക്കും പ്രാപ്തമാക്കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. യോഗയുടെ തത്വ ചിന്തകളിലൂടെ വായനക്കാരനെ ആത്മ ബോധത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഒരു യാത്രയിലേക്ക് ഈ കൃതി നയിക്കുമെന്ന് ഉറപ്പാണെന്ന് മേജർ രവി അഭിപ്രായപ്പെട്ടു.ഡോ. രാധിക സൗരഭ് ന്യൂറോസൈക്കോളജിയിലും യോഗയിലും പിഎച്ച്‌ഡി ഗവേഷണം ചെയ്തു വരുന്നു.

Hot this week

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക്...

44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ്...

“എനിക്ക് ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതാണോ ‘പ്രിയം’?” മറുപടിയുമായി ദീപ നായർ

 സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ...

റമദാനിൽ ആരോഗ്യവും ഉന്മേഷവും കൈവിടല്ലേ…. നോമ്പ് തുറക്കാൻ ഉന്മേഷദായകമായ അഞ്ച് പാനീയങ്ങൾ ഇതാ!

റമദാനിൽ നോമ്പ് എടുക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ രീതിയിൽ നോമ്പെടുക്കുക എന്നതാണ്...

Topics

ചേട്ടാ! ഒരു ചേഞ്ചിന് കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

അടുക്കളയിലെ പാചകവും, വീട്ടിലെ ഭക്ഷണവുമെല്ലാം നല്ലത് തന്നെ പക്ഷെ പുറത്ത് പോയി...

കുട്ടികളേ, ഇൻസ്റ്റഗ്രാമിൽ ഇനി വിവരങ്ങൾ തിരയേണ്ട; അറിയിപ്പ് രക്ഷിതാവിന് കിട്ടും

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കൗമരക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചറുമായി മെറ്റ....

“യുദ്ധത്തിൽ ആര് ജയിക്കുമെന്നറിയില്ല, മനുഷ്യർ ജയിക്കണമെന്ന് ആഗ്രഹം”: മമ്മൂട്ടി

യുദ്ധത്തില്‍ ആര് ജയിക്കുമെന്നറിയില്ലെന്നും മനുഷ്യര്‍ ജയിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മമ്മൂട്ടി. കൊച്ചിയില്‍...
spot_img

Related Articles

Popular Categories

spot_img