അരലക്ഷം വിദ്യാർഥികൾക്ക് ഹരിത സ്കോളർഷിപ്പ്; പ്രഖ്യാപനവുമായി തദ്ദേശ വകുപ്പ്

സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കുന്നവർക്ക് ഹരിത സ്കോളർഷിപ്പ് എന്ന പേരിലാണ് തുക നൽകുക എന്ന് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. അരലക്ഷം വിദ്യാർഥികൾക്ക് 1500 രൂപ വീതം നൽകുമെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 6, 7, 8, 9, പ്ലസ് വൺ വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കുട്ടികൾക്ക് നൽകുന്ന ഒരു സമ്മാനത്തെക്കുറിച്ച് അറിയിക്കാനാണ് ഈ പോസ്റ്റ്.തദ്ദേശ സ്വയം ഭരണ വകുപ്പുനൽകുന്ന ഈ സമ്മാനമെന്താണെന്നോ? 1500 രൂപയുടെ ഒരു സ്കോളർഷിപ്പാണത്. ഒന്നും രണ്ടുമല്ല അൻപതിനായിരം കുട്ടികൾക്ക്! അതിന് ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികൾ വിജയകരമായി പൂർത്തിയാക്കണം.

അവ ഇനി പറയുന്നതാണ്. സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ രീതികൾ മനസ്സിലാക്കലും നിർദ്ദേശങ്ങൾ നൽകലും, എങ്ങനെ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കൽ രീതികൾ മനസ്സിലാക്കൽ, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുക.

6, 7, 8, 9, പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുന്നത്. മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിർത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. ഈ ശ്രമത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Hot this week

ഇന്ന് ലോകഭക്ഷ്യ ദിനം!

ഇന്ന് ഒക്ടോബര്‍ 16, ലോകമെമ്പാടും ഭക്ഷ്യദിനം ആചരിക്കുകയാണ്. പല നാട്ടിലും സംസ്‌കാരത്തിലുമുള്ള...

ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽഹാസൻ

ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ്...

ടെക്സാസ് ഗവർണർ സ്ഥാനാർത്ഥിയായി ജിന ഹിനോസോജസാ മത്സരിക്കും

ടെക്സാസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രതിനിധിയും ആസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന ഹിനോസോജസാ...

ഡാലസിൽ ഇന്ത്യൻ ആഘോഷത്തിനെതിരേയും H-1B വിസക്കാർക്കെതിരെയും പരാമർശം നടത്തിയ യുവാവിനെതിരെ പ്രതിഷേധം

ഡാലസ് നഗരത്തിലെ ബൗണ്ടറീസ് കോഫിയുടെ ഉടമ ഡാനിയേൽ കീൻ (30) ഏറ്റുവാങ്ങുന്നത്...

ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷിക...

Topics

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയ്യാറാക്കി മലയാളി എഞ്ചിനീയർമാർ

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp....

ചാർളി കർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി

025 ഒക്‌ടോബർ 14-ന്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൺസർവേറ്റീവ് ആക്ടിവിസ്റ്റായ...

അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ:ബോബ് ബസു നിയമിതനായി

ഡോ. സി. ബോബ് ബസു അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ...
spot_img

Related Articles

Popular Categories

spot_img