ദുൽഖറിൻ്റെ ലാൻഡ് റോവർ വിട്ടു നൽകാൻ കസ്റ്റംസ്; നടപടി ബാങ്ക് ഗ്യാരണ്ടിയിൽ

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ട് നൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം.

പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന് ദുൽഖർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദുൽഖറിൻ്റെ ലാൻ്റ് റോവർ ഡിസ്കവറി വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതി നിർദേശം. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. നടൻ സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടൽ.

ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശിച്ചത്. കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം.

എന്നാൽ, കസ്റ്റംസിന് നേരെ കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണ്, ഏത് തരത്തിലാണ് വാഹനം പിടിച്ചെടുക്കാനുള്ള സാഹചര്യം, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നടപടി എന്ന് തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ചോദിച്ചത്.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്നലെ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ഭൂട്ടാൻ വഴി വന്നത് ആണെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

Hot this week

PNB വായ്പ തട്ടിപ്പ് കേസ്: വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ കോടതി അനുമതി

പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്‌സിയെ...

അഫ്‌​ഗാൻ-പാക് സംഘർഷം; ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച

അഫ്​ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്‌​ഗാൻ...

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ; റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത്...

ചൂരൽമല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകൾ ഓട്ടം നിർത്തി

വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ...

ബിഹാര്‍ തിരഞ്ഞെടുപ്പ്: ‘പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്കെത്തിയത് സീറ്റ് വിഭജനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി’; ഡി രാജ

പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് എത്തിയതാണ് ബിഹാറില്‍ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് സിപിഐ ജനറല്‍...

Topics

PNB വായ്പ തട്ടിപ്പ് കേസ്: വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ കോടതി അനുമതി

പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്‌സിയെ...

അഫ്‌​ഗാൻ-പാക് സംഘർഷം; ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച

അഫ്​ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്‌​ഗാൻ...

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ; റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത്...

ബിഹാര്‍ തിരഞ്ഞെടുപ്പ്: ‘പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്കെത്തിയത് സീറ്റ് വിഭജനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി’; ഡി രാജ

പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് എത്തിയതാണ് ബിഹാറില്‍ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് സിപിഐ ജനറല്‍...

പൊതുമേഖലാ ബാങ്ക് സംവിധാനം ശക്തമാക്കാൻ കേന്ദ്രം; രാജ്യത്ത് വീണ്ടും ബാങ്ക് ലയനം

രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ വീണ്ടും പദ്ധതിയൊരുങ്ങുന്നു. ചെറു ബാങ്കുകളെ വലിയ...

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ദീപാവലി വാരാന്ത്യത്തിൽ ഡൽ

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ...
spot_img

Related Articles

Popular Categories

spot_img