മൊസാബിക്കിലെ കപ്പൽ അപകടം; കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ 2 മലയാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്.തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അപകടത്തില്‍ രക്ഷപെട്ടവര്‍ തിരിച്ചറിയുകയും അത് ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായ ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരണം നടത്തിയിട്ടുള്ളതായും ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു. മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചിലവില്‍ തന്നെ നാട്ടിലേക്ക് അയയ്ക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തിരമായി വിതരണം ചെയ്യുമെന്നും എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യപ്പെട്ടു.

അതേസമയം, അപകടത്തിൽ കാണാതായ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ കുടുംബം ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ കുറവ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ടെന്നും, ഇന്ത്യൻ നേവി കൂടി തിരച്ചിലിൽ പങ്കാളിയാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Hot this week

ന്യൂയോർക്ക് സിറ്റി റോഡ് ഗുരു തേജ് ബഹാദൂർ ജി മാർഗ് എന്ന് പുനർനാമകരണം ചെയ്തു

ഒൻപതാമത്തെ സിഖ് ഗുരുവിന്റെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് ന്യൂയോർക്കിലെ ഒരു റോഡിന്റെ ഒരു...

ഫെഡറൽ സർക്കാരിന്റെ ഷട്ട്ഡൗൺ ,ആളുകളുടെ ജീവന് ഭീഷണിയാകുന്നുവെന്നു ഗവർണർ ന്യൂസം

ഫെഡറൽ സർക്കാരിന്റെ ഷട്ട്ഡൗൺ മൂലം ലക്ഷക്കണക്കിന് താഴ്ന്ന വരുമാനമുള്ള കാലി ഫോർണിയക്കാർക്ക്...

കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളിൽ മുന്നിൽ

വൈസ് പ്രസിഡൻറ് കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി മുൻതൂക്കം നിലനിർത്തുന്നു....

ഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ്ആൻഡ് സോണിങ് കമ്മീഷൻ ചെയർമാൻ

ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ്ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്‌ഫോർഡ്...

ഡാളസ് കേരളാ അസോസി യേഷൻ തിരഞ്ഞെടുപ്പ്; ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷ്ണർ

കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം...

Topics

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കണ്‍വെൻഷൻ ഒക്ടോ: 24 മുതൽ

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്  വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോ: 24...

മാര്‍ത്തോമ്മാ സഭ “മാനവ സേവാ പുരസ്‌കാരം” ബോസ്റ്റണിലെ നിന്നുള്ള ഡോ. ജോര്‍ജ് എബ്രഹാമിന്

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ  സേവാ പുരസ്‌കാരം’...

എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; അല്‍ നസറിനെ നേരിടാന്‍ എഫ്‌സി ഗോവ; ഫത്തോര്‍ഡയില്‍ ഇന്ന് ആവേശ പോരാട്ടം

എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഫത്തോര്‍ഡയില്‍ ആവേശ പോരാട്ടം. എഫ്‌സി ഗോവ, സൗദി...
spot_img

Related Articles

Popular Categories

spot_img