ഹ്യൂസ്റ്റണിൽ യുവജന  തിരുനാളിന് ഭക്തിസാന്ദ്രമായ സമാപ്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന തിരുനാൾ  ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്.പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് നടത്തപ്പെട്ടു.

 ഒക്ടോബർ 18  ശനിയാഴ്ച്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക്ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും  തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ്   മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികനായിരുക്കും. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ചേർന്ന് മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ    റാസ  കുർബാനയും, മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശവും നൽകുന്നതാണ്.ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് ഇടവകയിലെ എല്ലാ കുട്ടികളും യുവജനങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന വർണ്ണാഭമായ  കലാസന്ധ്യയും . തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്.
                   2025 സെപ്റ്റംബർ 7ന്  കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ  കാർലോസ് അക്യുറ്റസ് ന്റെ  ആദ്യ തിരുനാൾ  ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും  ഉണ്ടായിരിന്നു.ഒക്ടോബര് 11, 12, ശനി, ഞായർ, ദിവസങ്ങളിൽ  യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യൂ.കെ എന്ന ടീം   ആണ് ധ്യാനം നയിച്ചത്.  
                 സ്നേഹത്തോടും, സന്തോഷത്തോടും, അഭിമാനത്തോടും ഏറ്റെടുത്ത ഈ തിരുനാൾ മനോഹരമാക്കുന്നതിനായി ഇടവകയിലെ  യുവജനങ്ങളെല്ലാം രാവും പകലും ഒരേ മനസോടെ അലങ്കാരങ്ങളും ഒരുക്കങ്ങളും  നടത്തി വരുന്നു.
                      ഒക്ടോബർ 18, 19 തിയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന്  കൈക്കാരന്മാരായ ജായിച്ചൻ  തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ,സിസ്റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി  ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂർത്തിയായതായി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു .          

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img