ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി; സന്നിധാനത്തെത്തി അയ്യനെ കണ്ടു തൊഴുത് ദ്രൗപദി മുര്‍മു

ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേര്‍ന്ന് സ്വീകരിച്ചു. പമ്പയില്‍ നിന്ന് കെട്ടു നിറച്ച ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദ്രൗപദി മുര്‍മു അയ്യനെ കണ്ട് തൊഴുതു. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം വാവര് നടയിലും ദര്‍ശനം നടത്തി.

ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനുശേഷം ആകും രാഷ്ട്രപതി മടങ്ങുക. ദര്‍ശന സമയത്ത് കാലാവസ്ഥ അനുകൂലമായിരുന്നു. പൊലീസിന്റെ ഗൂര്‍ഖ വാഹനത്തിലാണ് പമ്പയിലേക്ക് മടങ്ങുക. കാലാവസ്ഥ അനുകൂലം ആണെങ്കില്‍ നിലക്കലില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീഗന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും.

നാളെ രാവിലെ 10.30ന് രാജ് ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Hot this week

ഗ്യാസ് വില 3 ഡോളറിന് താഴെ; നാലു വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വില

അമേരിക്കയിൽ നാലു വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ഗ്യാസ് വില 3 ഡോളറിന്...

പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം

ഇന്ത്യൻ സിനിമയിലെ മുൻനിര പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി...

ഹ്യൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ തിരുനാൾ നടത്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ...

കപ്പൽ നിർമാണരംഗത്തെ സാധ്യതകൾ പങ്കുവെച്ച് ഷിപ്പ് ബിൽഡിംഗ് സമിറ്റ് 

കപ്പൽ നിർമാണരംഗത്ത് ആഗോളതലത്തിൽ മുന്നിരയിലെത്താൻ വിഭാവനം ചെയ്ത മാരിടൈം ഇന്ത്യ വിഷൻ...

പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ...

Topics

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം: മഴപ്പേടിയിൽ ഗില്ലും സംഘവും, ആദ്യം ബാറ്റ് വീശി ഇന്ത്യ

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് വീശി...

‘കനോലി ബാൻഡ് സെറ്റ്’ എത്തുന്നു; റിലീസ് ഒക്ടോബർ 24ന്

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ...

ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണം; ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി

പോളണ്ടില്‍ ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണത്തിന് ശ്രമിച്ച ലിത്വാനിയക്കാരായ ദമ്പതികള്‍...
spot_img

Related Articles

Popular Categories

spot_img