ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ സീരിയൽ സംവിധായകൻ ഷാജിയെം പങ്കെടുക്കുന്നു

അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ  ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ  (Austin film festival and writers conference). പ്രശസ്ത സിനിമ – സീരിയൽ സംവിധായകനായ ഷാജിയെം  പങ്കെടുക്കുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ സിനിമകൾക്കും സംവിധായകർക്കും മാത്രമല്ല, തിരക്കഥാകൃത്തുക്കൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ അപൂർവ്വം ഫെസ്റ്റിവലുകളിൽ ഒന്നാണ് ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ. ഒക്ടോബർ  30 വരെ നീണ്ടു നിൽക്കുന്ന 32 -ാം മത് ഫെസ്റ്റിവലിൽ 180 -ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം നടക്കുന്ന റൈറ്റേഴ്സ് കോൺഫറൻസിൽ ഏതാണ്ട് ഇരുന്നൂറോളം തിരക്കഥകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.  

 ഷാജിയെമ്മിന്റെ ഒരു തിരക്കഥയും ഈ വർഷത്തെ റൈറ്റേഴ്സ് കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കലാസംവിധായകനായി സിനിമയിലെത്തിയ ഷാജിയെം മൂന്ന് സിനിമകളും പതിനെട്ടോളം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച സംവിധായകൻ എന്ന അവാർഡ് അടക്കം പ്രശസ്തമായ നിരവധി അവാർഡുകളുടെ ജേതാവാണ് ഷാജിയെം.

സറീന വഹാബ് നായികയായി അഭിനയിച്ച “പരസ്പരം”, മീരാ ജാസ്മിൻ നായികയായി എത്തിയ “മിസ് ലേഖാ തരൂർ കാണുന്നത്” എന്നീ പ്രശസ്ത സിനിമകൾക്കു പുറമേ “അരുണ”, “നിഴലുകൾ”, “മേലോട്ട് കൊഴിയുന്ന ഇലകൾ”, പ്രശസ്ത നടി ഷീല അഭിനയിച്ച “വെളുത്ത കത്രീന” തുടങ്ങി നിരവധി സീരിയലുകളും അദ്ദേഹത്തിൻ്റേതായുണ്ട്.  സംവിധായകൻ, ആർട്ട് ഡയറക്ടർ എന്നീ നിലകളിലല്ലാതെ സിനിമാ പോസ്റ്റേഴ്സിലും അദ്ദേഹത്തിൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഷാജിയെം.
ഒരു നല്ല സംവിധായകൻ എന്ന പോലെ, നല്ല ഒരു ചിത്രകാരനും കൂടിയാണ് ഷാജിയെം.ഷാജിയെം ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്.

സണ്ണി മാളിയേക്കൽ

Hot this week

‘ഇരുളിൽ നിന്നും പുതിയൊരധ്യായം തുടങ്ങുന്നു’; ശിവജിത്ത് നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രം, മോഷൻ പോസ്റ്റർ പുറത്ത്

 'എആർഎം', 'പെരുങ്കളിയാട്ടം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ...

ടി20 ലോകകപ്പ്: സൂപ്പര്‍ 8 ചിത്രം തെളിയുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പര്‍ 8 ചിത്രം തെളിയുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത്...

റമദാൻ: പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ

റമദാൻ പ്രമാണിച്ച് പൊതുമേഖലസ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ. പുതുക്കിയ ഉത്തരവ്...

സംഗീത് പ്രതാപ് – ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ്...

രാഷ്ട്രീയക്കാരനായി നിവിൻ; പ്രതിഛായയുടെ ട്രെയ്‌ലർ പുറത്ത്

നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായയുടെ ട്രെയ്‌ലർ പുറത്ത്....

Topics

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കം; ആരോപണവുമായി സഹോദരിമാർ

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കമെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരിമാർ....

ഗൂഗിൾ പിക്സൽ 10a ഇന്ന് വിപണിയിലേക്ക്; ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ പുറത്ത്

ഗൂഗിളിൻ്റെ ഏറ്റവും പുതിയ പിക്സൽ 10a ഫെബ്രുവരി 18ന് പുറത്തിറങ്ങാനൊരുങ്ങുമ്പോൾ ഫീച്ചറുകളും...
spot_img

Related Articles

Popular Categories

spot_img