സ്വിസ് പർവതനിരകളിൽ ഈ സീസണിലെ ആദ്യ മഞ്ഞുകണം വീണു. ഇനി സഞ്ചാരികളുടെ ഒഴുക്കാണ്. രണ്ടായിരം മീറ്റർ ഉയരത്തിലുള്ള അരോള പർവതത്തിന് നടുക്കുള്ള നീല തടാകവും ഈ കാഴ്ചയ്ക്ക് മാറ്റ് കൂട്ടും.
ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ അരോളയിൽ ഈ സീസണിൽ ആദ്യമായാണ് മഞ്ഞു പൊഴിഞ്ഞത്. പച്ച പുതഞ്ഞ പുൽമൈതാനങ്ങൾക്കും ലാച്ച് മരങ്ങളുടെ തലപ്പൊക്കത്തിനും മുകളിലുള്ള അരോള പർവതനിരകൾ വെള്ള പുതച്ചുതുടങ്ങിയ കാഴ്ച അതിമനോഹരമാണ്.
ചുറ്റിലും തൂവെള്ള നിറം മാത്രം. സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെ സ്വാഗതം ചെയ്യുകയാണ് സഞ്ചാരികൾ. 2000 മീറ്റർ ഉയരത്തിലുള്ള പർവതത്തിന് നടുവിലായി ഒരു നീലത്തടാകവുമുണ്ട്. ആൽഗകളും കളിമണ്ണും കൂടിച്ചേർന്നാണ് തടാകത്തിന് നീല നിറം ലഭിച്ചത്. അതുകൊണ്ടാണ് തടാകത്തിന് ഈ പേര് ലഭിച്ചത്.
വലൈസ് കാന്റണിൽ സ്ഥിതി ചെയ്യുന്ന സ്വിസ് പർവതഗ്രാമമായ അരോളയിൽ ഒക്ടോബർ , നവംബർ മാസങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്. അടുത്ത മാർച്ച് വരെ ശൈത്യകാലം തുടരും.



