RTI യ്ക്ക്  മരണമണി മുഴങ്ങിയോ ?

സർക്കാർ നടപടികളെ സുതാര്യമാക്കുകയും പൗരന്മാരും രാജ്യവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കുകയും ചെയ്ത ഏറ്റവും ശക്തമായ പൗരകേന്ദ്രീകൃത നടപടികളിൽ ഒന്നാണ് വിവരാവകാശ നിയമം.നമ്മുടെ രാജ്യത്തെ വ്യവസ്ഥയ്ക്കുള്ളിലെ അധികാര അസന്തുലിതാവസ്ഥ മാറ്റുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരുന്നു RTI Act ,2005.

 എന്നാൽ അടുത്തകാലത്ത് പാസാക്കിയ Digital Personal Data Protection Act (DPDP Act) വിവരാവകാശ നിയമത്തിന്റെ ശക്തിയും ഉപയോഗവും നശിപ്പിക്കും എന്ന ഭീഷണി ഉയർത്തി നിൽക്കുകയാണ്.  ‘സ്വകാര്യതയും’ ‘വ്യക്തിഗത വിവരങ്ങളും’ സംരക്ഷിക്കുക എന്ന മറ ഉപയോഗിച്ച് DPDP act സെക്ഷൻ 44(3) RTI നിയമത്തെ ഭേദഗതി ചെയ്യുന്നു. 

RTI സെക്ഷൻ 8 (1)(j) പൊതുപ്രവർത്തനങ്ങളുമായോ പൊതുതാല്പര്യങ്ങളുമായോ ബന്ധമില്ലാത്ത വ്യക്തിപരമായ വിവരങ്ങളുടെ വെളിപ്പെടുത്തൽ ഒഴിവാക്കിക്കൊണ്ട് വിവരാവകാശ നിയമത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും ഇടയിൽ സന്തുലിതാവസ്ഥ  ഉറപ്പുവരത്തിയിരുന്നു. അതോടൊപ്പം പൊതുപ്രവർത്തങ്ങളുമായോ പൊതു താൽപര്യവുമായ ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യമോ വ്യക്തിപരമോ ആക്കാൻ പാടില്ല എന്നും ഈ വകുപ്പ് വ്യക്തമാക്കി .

വിവരാവകാശ നിയമത്തിലെ ഏറ്റവും ശക്തമായ വ്യവസ്ഥകളിൽ ഒന്ന് “ഒരു നിയമസഭയ്ക്കോ പാർലമെന്റിനോ നിഷേധിക്കാൻ കഴിയാത്ത വിവരങ്ങൾ ഒരു പൗരന് നിഷേധിക്കാൻ കഴിയില്ല” എന്നതായിരുന്നു. ഈ വ്യവസ്ഥ ഡി.പി.ഡി.പി ആക്ടിന്റെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. 

അഴിമതിക്കാരെ തുറന്നുകാട്ടുന്നതിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, തുറന്നുകാട്ടപ്പെടുന്ന വ്യക്തിയുടെ അനുവാദമില്ലാതെ സത്യം വെളിപ്പെടുത്തുന്നതിൽ നിന്ന് ആരെയും തടയുകയും ചെയ്യുന്നു. 250 കോടി രൂപയോളം പിഴ ഈടാക്കാൻ ആവുന്ന കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടും.

ചുരുക്കം ചില മെറ്റാഡാറ്റ കമ്പനികൾക്ക് വേണ്ടി മാത്രം നിർമ്മിക്കേണ്ടിയിരുന്ന ഒരു നിയമം പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, രാഷ്ട്രീയക്കാർ, ആർടിഐ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാർക്കും ബാധകമാക്കിയിരിക്കുന്നു. 

കൂടാതെ, വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് യാതൊരു യോഗ്യത പരിശോധനയും ഇല്ലാതെ ഒരു പൊതു ഇളവ് ഡി.പി.ഡി.പി ആക്റ്റ്  അവതരിപ്പിച്ചിട്ടുണ്ട്. ഈ ഇളവ് മറികടക്കാനുള്ള തീരുമാനം സർക്കാരിൻറെ മാത്രം വിവേചന അധികാരമാണ്, പൗരന്മാരുടെതല്ല. 

ഇതിലൂടെ അഴിമതിക്കാരെ തുറന്നു കാട്ടാനുള്ള എല്ലാ പഴുതകളും അടച്ചിരിക്കുന്നു.ഈ നിയമം നടപ്പിലാക്കിയാൽ ആരുടെയും വ്യക്തിപരമായ വിവരങ്ങൾ ചോദിക്കാനോ നേടിയെടുക്കാനും ആർക്കും അവകാശമുണ്ടായിരിക്കുകയില്ല എന്നത് ഉറപ്പാണ്.

ജനാധിപത്യത്തിന് നേരെയുള്ള ഏറ്റവും മോശമായ നിയമപരമായ ഭീഷണികളിൽ ഒന്നാണിത്. 

150ലധികം എംപിമാരും 2500 അധികം പത്രപ്രവർത്തകരും 22 ദേശീയ പത്രപ്രവർത്തന സംഘടനകളും എണ്ണമറ്റ സിവിൽ സംഘടനകളും ലക്ഷക്കണക്കിന് ജനങ്ങളും സർക്കാരിന് ശക്തമായി എതിർപ്പുകൾ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ടെങ്കിലും ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നത് വലിയയൊരു ആശങ്കയായി തുടരുന്നു .

കവിത ബഷീർ ജോണി

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img