തലമുറകൾ വ്യത്യാസമില്ലാതെ എന്നും ഒരുപോലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് കുപ്പിവളകൾ.
വിവാഹം, വളക്കാപ്പ് മറ്റ് ഫംഗ്ഷൻസിനും അതുപോലെ ഗിഫ്റ്റ് നൽകാനും ഒക്കെ ഏറെ ആവശ്യക്കാരാണ് കുപ്പിവളകൾക്ക്.
പല നിറത്തിലും ഫാഷനിലുമുള്ള വലിയൊരു ശേഖരം തന്നെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ഒരു ഡസനായും നിറങ്ങൾ കലർത്തി അരഡസനായും ഇവിടെ വളകൾ ലഭ്യമാണ്. കൊട്ടാരക്കര കുന്നക്കര പമ്പിന് സമീപം അടൂർ റോഡിലാണ് ഈ കുപ്പിവള കടയുള്ളത്. ഓരോ കുപ്പിവള കിലുക്കത്തിലും പറയാനുണ്ടാവും ഒരുപാട് കഥകൾ,ഇനി നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ഒരുപിടി നിറമുള്ള ഓർമ്മകൾ.
വിദ്യ വിശ്വനാഥ്



