“ഇതാണെന്റെ ജീവിതം”, ഇ.പി. ജയരാജൻ്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും; മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സിപിഐഎം നേതാവ് ഇ.പി. ജയരാജൻ്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. കണ്ണൂരിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണെൻ്റ ജീവിതം’ എന്ന പേരിലാണ് ഇ.പി. ജയരാജൻ ആത്മകഥ എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

നാട്ടിലാകെ പാറി നടന്ന ചെങ്കൊടിയുടെ പാതയിൽ ആവേശത്തോടെ അണിനിരന്ന ഒരു ഒൻപതാം ക്ലാസുകാരൻ. ആ ഒൻപതാം ക്ലാസുകാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവഴിയിലെ അനിഷേധ്യ നേതാവായ ചരിത്രം. ആ ചരിത്രവും അതിനോട് ചേർന്ന അനുഭവങ്ങളുമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. “ഇതാണെന്റെ ജീവിതം” എന്ന പേരിൽ ഇ.പി. ആത്മകഥ എഴുതുമ്പോൾ അതൊരു സമര കാലത്തിന്റെ അടയാളപ്പെടുത്തലാകുമെന്നതിലും തർക്കമില്ല.

ഇ.പിയുടെതെന്ന പേരിൽ നേരത്തെ പ്രചരിച്ച ആത്മകഥാ ഭാഗങ്ങളുണ്ടാക്കിയ വിവാദം ചെറുതല്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദത്തേക്കുറിച്ചും ഇ.പിയുടെ തുറന്നെഴുത്ത് എന്ന പേരിൽ ആത്മകഥയുടെ ഭാഗങ്ങൾ പ്രചരിച്ചിരുന്നു. ഇത് പിന്നീട് ഡിസി ബുക്സും ഇ.പിയും തമ്മിലുള്ള നിയമ പോരാട്ടത്തിലും പുതിയ പ്രസാധകരായ മാതൃഭൂമി ബുക്സിലുമെത്തി.

ഇ.പിയുടെ ആത്മകഥ പുറത്തുവരുമ്പോൾ അതിലെന്താകും എന്നത് കൗതുകം തന്നെയാണ്. വെടിയുണ്ടകളെയും ബോംബുകളെയും അതിജീവിച്ച സമര ജീവിതത്തിനപ്പുറം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം, മന്ത്രി സ്ഥാനത്ത് നിന്നുള്ള മാറ്റം, ഇടക്കാലത്ത് പാർട്ടിയോട് അകന്നെന്ന് തോന്നിപ്പിച്ചത്, തുടർച്ചയായ വിവാദങ്ങൾ എന്നിവയൊക്കെ ഇ.പി. പരാമർശിച്ചിട്ടുണ്ടോ എന്നത് ശ്രദ്ധേയമാണ്.

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img