കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യഭ്യാസ അവകാശനിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. രണ്ട് വർഷത്തിനുശേഷമാണ് ഫണ്ട് അനുവദിച്ചത്. 92.41 കോടിയാണ് ഇപ്പോൾ ലഭിച്ചത്. 17 കോടി രൂപ ഇനിയും ലഭിക്കാൻ ഉണ്ടെന്നും ബാക്കിയുള്ള ഫണ്ട് വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
നവംബർ 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും. നിലവിൽ അദ്ദേഹം ബിഹാറിലാണ്. 10ന് ഡൽഹിയിലെത്താം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റ് എഡ്യൂക്കേറ്റർക്കുള്ള ഫണ്ട് ഉടൻ ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും വി. ശിവൻകുട്ടി പറഞ്ഞു.


