ഹൃദയാരോഗ്യം എന്നത് നിസാരകാര്യമല്ല. സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമായേക്കാം. പലപ്പോഴും ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഹൃദയത്തിലേക്ക് രോഗമായി എത്തുക. ലക്ഷണങ്ങൾ നേരത്തേ തന്നെ ശരീരം നിങ്ങൾക്ക് കാണിച്ചു തരും. അത് തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. ഹൃദയസംബന്ധമായ അവസ്ഥകൾ സാവധാനത്തിലാണ് വികസിച്ചുവരിക. പ്രാരംഭലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. പക്ഷെ നമ്മുടെ കണ്ണുകളിൽ വരുന്ന ചില മാറ്റങ്ങൾ ഹൃദ്രോഗത്തിന്റെ സൂചനയാണ്.
നേത്ര പരിശോധനയിലൂടെ നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാമെന്നാണ് പുതിയ പഠനം പറയുന്നു. കണ്ണിലെ റെറ്റിനയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ സൂചിപ്പിക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉണ്ടാകുക. റെറ്റിനയിലെ ധമനികളുടെ ഭിത്തി കട്ടി കൂടുന്ന അവസ്ഥ, അല്ലെങ്കിൽ തകരാർ സംഭവിക്കുന്നത് ഹൃദയത്തിലുൾപ്പെടെയുള്ള രക്തകുഴലുകളുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമായേക്കാം.



