വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി 9 തീയതി കുടമാളൂർ റെയിൻ ഫോറസ്റ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്യും പ്രസ്തുത ചടങ്ങിൽ U.N മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ,ലോക പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി, ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയ ഭായ്, പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഫാദർ ബോബി ജോസ്, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, വേൾഡ് പീസ് മിഷൻ ഗ്ലോബൽ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ എന്നിവർ പങ്കെടുക്കും കൂടാതെ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ,അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സാഹിത്യകാരൻ കവിയൂർ ശിവപ്രസാദ്, പ്രഭാവർമ്മ, MACTA ചെയർമാൻ ജോഷി മാത്യു എന്നിവർ പങ്കെടുക്കും. 5 ഭൂഖണ്ഡങ്ങളിലെ വേൾഡ് പീസ് മിഷൻ പ്രതിനിധികൾ പീസ് മേക്കേഴ്സ് ഏന്നിവർ പങ്കെടുക്കുന്നുണ്ട്.
ലിറ്ററേച്ചർ പാർലമെന്റ്, റിലീജിയസ് പാർലമെന്റ്, വുമൺസ് പാർലമെന്റ്, മീഡിയ പാർലമെന്റ്, എജുക്കേഷണൽ പാർലമെന്റ് എന്നീ വിഭാഗങ്ങളിൽ പ്രമുഖരായ സാഹിത്യ സാംസ്കാരിക സാമുദായിക നേതാക്കന്മാരുടെ നേതൃത്വത്തിൽ ചർച്ചകളും അവലോകനങ്ങളും നടത്തുന്നു. തുടർന്ന് വേൾഡ് പീസ് അക്കാദമി അവാർഡ് വിതരണം ചെയ്യുും.യുദ്ധമുഖത്ത് സമാധാന ചർച്ചകളും കാരുണ്യ പ്രവർത്തനങ്ങളുമായി സധൈര്യം പ്രവർത്തിച്ച വൈറ്റ് ഹൗസിലെ ഫെയ്ത്ത് മിഷൻ ഡയറക്ടർ റവ.ഫാ. അലക്സാണ്ടർ കുര്യനാണ് ഈ വർഷത്തെ വേൾഡ് പീസ് അക്കാദമി അവാർഡ് നൽകുന്നത്. എയർലൈൻസ് മേഖലയിൽ പ്രവർത്തിക്കുകയും അതുവഴി ലഭിക്കുന്ന ലാഭത്തിന്റെ പകുതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുകയും ജാതി മത വർഗ്ഗ വർണ്ണ ദേശ വിത്യാസമില്ലാതെ കാരുണ്യ പ്രവർത്തനം ചെയ്യുന്ന ജോൺ ടൈറ്റസിന് വേൾഡ് പീസ് മിഷൻ ഹ്യൂമാനിറ്റേറിയൻ അവാർഡും സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ സാധാരണക്കാരിയായി ജീവിച്ച് അവർക്ക് ആരോഗ്യകരമായ ജീവിതമാർഗം കാണിച്ചു കൊടുക്കുകയും ജനകീയ വിഷയങ്ങളിൽ സ്ത്രീകൾക്ക് എതിരെയുള്ള നീതി നിഷേധനത്തിന് എതിരെ പോരാടുകയും ചെയ്ത ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയാഭായിക്കാണ് വേൾഡ് പീസ് മിഷൻ അക്കാദമിയുടെ വിമൺഎംപവർ മെന്റ് അവാർഡ് നൽകുന്നത്.
ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ രണ്ട് പതിറ്റാണ്ടായി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് സഞ്ചരിക്കുന്ന മദർ. മെലോമ പാവപ്പെട്ട രോഗികൾക്കും കിഡ്നി സംബന്ധമായ ആവശ്യങ്ങൾക്കും നിർലോപം നിരന്തരം സഹായം എത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലിനും ഗ്ലോബൽ ചാരിറ്റി എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. കൂടാതെ സിജോ വടക്കൻ ( CEO ട്രിനിറ്റി ഗ്രൂപ്പ് ടെക്സസ് ), ജിജു ജോസ് (J&J കൺസ്ട്രക്ഷൻ കമ്പനി, Ajaman UAE), ബാബു സ്റ്റീഫൻ, ജോ കുരുവിള, സജിമോൻ ആന്റണി, എന്നിവരെയും ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു.
കലാപകുലുഷിതമായ ഭൂമിയിൽ സമാധാനത്തിന്റെ പ്രായോഗിക പാഠങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്നും പ്രായോഗികമാക്കണമെന്നും ഈ കോൺക്ലെവിൽ പഠന വിഷയമാക്കുന്നു. ചില രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങൾക്കും മാനവരാശിയെ ഭയപ്പെടുത്തുന്ന ഭീകരതയ്ക്കും എതിരെയാണ് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടത്തുന്ന പീസ് പാർലമെന്റിന്റെ ഉദ്ദേശവും ലക്ഷ്യവും.
കൂടുതൽ വിവരങ്ങൾക്ക്
www.worldpeacemission.net
wpmissionofficial@gmail.com



