ലോക പ്രമേഹ ദിനത്തിൽ അമൃത ആശുപത്രിയിലെ ഡോ. ഉഷാ മേനോൻ രചിച്ച  “പ്രമേഹം പ്രശ്നമല്ല” പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു

നമ്മുടെ നാട്ടിൽ അഞ്ചിൽ ഒരാളെ ബാധിക്കുന്ന പ്രമേഹം എന്ന നിശബ്ദ രോഗത്തെ നിയന്ത്രിക്കാനും അതിന്റെ സങ്കീർണതകളെ തടയാനും ഏറ്റവും ആവശ്യമായ കാര്യം ഈ രോഗത്തെപ്പറ്റിയും അതിന്റെ ചികിത്സാരീതികളെ പറ്റിയും രോഗിയും കുടുംബവും മനസ്സിലാക്കുക എന്നതാണ്.

 പ്രമേഹ ചികിത്സയുടെ തൊണ്ണൂറു ശതമാനവും പ്രമേഹബാധിതന്റെ ഉത്തരവാദിത്തം ആയതു കൊണ്ട് അത് നിറവേറ്റുവാനും രോഗികളെ  പ്രാപ്തരാക്കുവാനും പ്രമേഹ ബോധവൽക്കരണം ആവശ്യമായി വരുന്നു. അതിനുവേണ്ടിയുള്ള ഒരു ഉത്തമ സഹായി ആയിട്ടാണ് ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന “പ്രമേഹം പ്രശ്നമല്ല” എന്ന പുസ്തകം കൊച്ചി അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം പ്രൊഫസർ ഡോ. ഉഷാ മേനോൻ.വി. രചിച്ചിരിക്കുന്നത്.  

പ്രമേഹ ബാധിതരായ ശങ്കരന്റേയും ഭാര്യ തങ്കമ്മയുടേയും സംശയങ്ങൾക്ക് ഡോക്ടർ നൽകുന്ന ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന്റെ കാര്യകാരണങ്ങൾ,  പ്രശ്നങ്ങൾ, പരിശോധനകൾ, ചികിത്സാരീതികൾ, സങ്കീർണ്ണതകൾ, എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അമൃത ഡയബെറ്റിക് വെൽഫെയർ അസോസിയേഷൻ (ADWA) പ്രസിദ്ധീകരിക്കുന്ന ഡയബീറ്റ് മാഗസിനിൽ സംശയം ശങ്കരൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളുടെ ഈ സമാഹാരത്തിന്റെ പുസ്തക കവർ പ്രകാശനം ലോക പ്രമേഹ ദിനത്തിൽ കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ നിർവഹിച്ചു. 

ചടങ്ങിൽ അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം മേധാവി ഡോ. ഹരീഷ് കുമാർ, ഡോ. ഉഷാ മേനോൻ.വി., ഡോ. നിഷ ഭവാനി, ഡോ. നിത്യ എബ്രഹാം, ഡോ. ശിവകുമാർ.വി., ഡോ. ശ്രീകുമാർ.കെ.പി. തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രമേഹബാധിതരും അവശ്യം അറിയേണ്ടതെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഗ്രീൻ ബുക്സ് ആണ്  പ്രസാധനം ചെയ്യുന്നത്. 

Hot this week

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു....

രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ...

വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍,സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ്...

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ...

നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക് ; വെൽക്കം 2026

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി...

Topics

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു....

രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ...

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ...

നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക് ; വെൽക്കം 2026

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി...

‘യുക്രെയ്നെതിരായ യുദ്ധം ജയിക്കും’: പുതുവത്സര സന്ദേശത്തിൽ പുടിൻ

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ...

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്”...

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട...
spot_img

Related Articles

Popular Categories

spot_img