ഖുർആൻ സന്ദേശങ്ങൾ പഠനവിധേയമാക്കാൻ പുതുതലമുറ ഉത്സാഹിക്കണം സി മുഹമ്മദ് ഫൈസി; മർകസ് ഖുർആൻ ഫെസ്റ്റിവൽ മൂന്നാം എഡിഷന് തുടക്കം

വിശുദ്ധ ഖുർആന്റെ ആശയ വൈപുല്യവും വൈജ്ഞാനിക മികവും സമൂഹത്തിൽ പ്രചരിപ്പിക്കാനും പഠനവിധേയമാക്കാനും പുതുതലമുറ ഉത്സാഹിക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം.ക്വു.എഫ്) മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനഃപാഠമാക്കുന്നതോടൊപ്പം തന്നെ ഗവേഷണ സ്വഭാവത്തിൽ ഖുർആനെ സമീപിക്കാനും ആധുനിക സമൂഹം നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും പഠിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഖുർആന്റെ ആത്മാവറിഞ്ഞുള്ള പഠനം കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. ഖുർആൻ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. യൂണിറ്റ്, സെക്ടർ തല ഫെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് മർകസ് കേന്ദ്ര ക്യാമ്പസിൽ നടക്കുന്ന സെൻട്രൽ ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്.

മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിവലിൽ നടക്കും. നാളെ(ഞായറാഴ്ച) വൈകുന്നേരം നടക്കുന്ന സമാപന സെഷൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥിക്ക് 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന എം.ക്വു.എഫ് അവാർഡ് സമ്മാനിക്കും.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അനുഗ്രഹ ഭാഷണം നടത്തി. ഹനീഫ് സഖാഫി ആനമങ്ങാട്, വിഎം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെകെ, അക്ബർ ബാദുഷ സഖാഫി, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. ബഷീർ സഖാഫി എ ആർ നഗർ, അബ്ദുന്നാസർ സഖാഫി പന്നൂർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഇസ്സുദ്ദീൻ സഖാഫി സംബന്ധിച്ചു. 

Hot this week

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'....

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം...

മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ്...

Topics

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'....

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം...

മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ്...

ഭക്ഷ്യ സ്റ്റാമ്പുകൾ തിരികെയെത്തി; എങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും

സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങൾ (ഫുഡ്...

അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമം;”കോയ്‌നോനിയ 2025″

അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം...

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ എഐ സ്റ്റാർട്ടപ്പിനായി 100 മില്യൺ ഡോളർ സമാഹരിച്ചു

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ പാരലൽ...
spot_img

Related Articles

Popular Categories

spot_img