അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക് നിർദേശം. ഗർഡർ സ്ഥാപിക്കുന്നത് അടക്കമുള്ള നിർമാണ ജോലികൾ നടക്കുമ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടണം, ഓരോ ആഴ്ചയിലും കരാർ കമ്പനി വർക്ക് ഷെഡ്യൂൾ പൊലീസിന് കൈമാറണം, ദേശീയപാത നിർമാണ പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് നൽകണം, എന്നിവയൊക്കൊണ് നിർദേശങ്ങൾ. സുരക്ഷാ ഓഡിറ്റ് നടത്തുന്ന റൈറ്റ്സ് സംഘം ഇന്ന് നിർമാണ മേഖലയിൽ പരിശോധന നടത്തും.
ഗർഡർ അപകടത്തെ തുടർന്നാണ് സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി അവലോകന യോഗം വിലയിരുത്തിയിരുത്തിയിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാവൂ എന്ന നിർദേശവും പുറത്തിറക്കിയിട്ടുണ്ട്.



