ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനാകാൻ സായ് സുദർശൻ

നവംബർ 22 മുതൽ 26 വരെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിക്കില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഇന്ത്യ 124 റൺസ് പിന്തുടർന്നപ്പോൾ ഗിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. തുടർന്ന് ആതിഥേയർ 30 റൺസിന് മത്സരത്തിൽ പരാജയപ്പെട്ടു.

ഗില്ലിൻ്റെ അഭാവം ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് പോയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന് കളിക്കാനാകില്ല. പകരം 24കാരനായ ടോപ്പ് ഓർഡർ ബാറ്റർ സായ് സുദർശൻ ടീമിൻ്റെ ഭാഗമാകും.

നേരത്തെ ജൂണിൽ ഇംഗ്ലണ്ടിലാണ് സായ് സുദർശൻ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ അഞ്ച് ടെസ്റ്റുകൾ കളിച്ചിട്ടുള്ള അദ്ദേഹം 30.33 ശരാശരിയിൽ 273 റൺസ് നേടിയിട്ടുണ്ട്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലായിരുന്നു സുദർശൻ അവസാനമായി കളിച്ചത്. അവിടെ അദ്ദേഹം 39, 87 റൺസ് നേടി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ടെസ്റ്റ് കളിച്ചിരുന്നില്ല.

ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം കഴുത്തിന് പരിക്കേറ്റ ഗിൽ മൂന്നാം ദിനം മുതൽ കളിക്കാൻ എത്തിയിരുന്നില്ല. തുടർന്ന് 25കാരനായ താരത്തെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തേടിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗിൽ ആശുപത്രി വിട്ടത്. മത്സരം ഇന്ത്യ തോൽക്കുകയും രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ന് പിന്നിലാവുകയും ചെയ്തിരുന്നു.

ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിൽ എത്തുമെന്നും എന്നാൽ കളിക്കില്ലെന്നുമാണ് വിവരം. ശുഭ്മാൻ ഗില്ലിനോട് യാത്ര ചെയ്യരുതെന്നാണ് മെഡിക്കൽ ടീം ഉപദേശിച്ചിരിക്കുന്നത്. യാത്ര പരിക്ക് കൂടുതൽ വഷളാക്കുകയും ഭാവിയിൽ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. പക്ഷേ, ക്യാപ്റ്റനെന്ന നിലയിൽ ടീമിൻ്റെ മനോവീര്യം വർധിപ്പിക്കാനായി ഗിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഗില്ലിന് പൂർണ്ണമായി സുഖം പ്രാപിക്കാൻ കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായി വരും. തുടർന്ന് മത്സരത്തിന് തയ്യാറാകാൻ റീഹാബിലിറ്റേഷൻ പൂർത്തിയാക്കണം. നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹത്തിന് വിശ്രമം നൽകുക എന്നതാണ് സെലക്ടർമാർക്ക് നിലവിൽ എടുക്കാവുന്ന യുക്തിസഹമായ തീരുമാനം. പരമ്പരയിൽ വലിയ അപകടസാധ്യതകൾ ഒന്നുമില്ലാത്തതിനാൽ ഗില്ലിന് ഒരു ഇടവേളയെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 മത്സരങ്ങൾക്കായി തിരിച്ചെത്താം.

Hot this week

മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പ്: പെഗ്ഗി ഫ്ലാനഗണ് പിന്തുണയുമായി ഇൽഹാൻ ഒമർ

മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ലാനഗണ് പിന്തുണ പ്രഖ്യാപിച്ച്...

നരേന്ദ്ര മോദി യുഎഇയിൽ: ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി, ഇന്ത്യ – യുഎഇ ധാരണ പത്രങ്ങൾ കൈമാറി

യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്...

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

Topics

മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പ്: പെഗ്ഗി ഫ്ലാനഗണ് പിന്തുണയുമായി ഇൽഹാൻ ഒമർ

മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ലാനഗണ് പിന്തുണ പ്രഖ്യാപിച്ച്...

നരേന്ദ്ര മോദി യുഎഇയിൽ: ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി, ഇന്ത്യ – യുഎഇ ധാരണ പത്രങ്ങൾ കൈമാറി

യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്...

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഫറോക്ക് സ്വദേശിയായ...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ്...

‘നിങ്ങള്‍ക്ക് അതാണ് ആഗ്രഹമെങ്കില്‍ ആ സ്ഥാനം കൂടി ഞാന്‍ കൊടുക്കാം’; അതൃപ്തി പറയാതെ പറഞ്ഞ് കെ സി

വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറഞ്ഞ് എഐസിസി ജനറല്‍...
spot_img

Related Articles

Popular Categories

spot_img