‘മികച്ച മേയ’റെന്ന് പ്രശംസ;വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി ട്രംപും മംദാനിയും

ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പരസ്പരം പോരടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് മംദാനിയെ പ്രശംസിച്ച് സംസാരിച്ചു.

മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും സൗഹൃദപരമായിരുന്നെന്നും മംദാനി നല്ല മേയറായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അരമണിക്കൂറോളം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.

‘വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരുപോലെ ചെയ്യാല്‍ താല്‍പ്പര്യമുള്ള ഒരു കാര്യം, ഞങ്ങളുടെ ഈ സിറ്റി മികച്ച നിലയില്‍ ആക്കുക എന്നതാണ്,’ ട്രംപ് പറഞ്ഞു.

വളരെ ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മംദാനിയും പ്രതികരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയ്ക്ക് മേല്‍ ഇരുവര്‍ക്കുമുള്ള സ്‌നേഹവും ആദരവും ഉന്നംവച്ചുകൊണ്ടുള്ള കൂടിക്കാഴ്ചയായിരുന്നു. ന്യൂയോര്‍ക്ക് ജനതയ്ക്ക് എങ്ങനെ ഫലപ്രദമായി ജീവിക്കാം എന്നതില്‍ ഊന്നല്‍ കൊടുത്തുകൊണ്ടാണ് സംസാരിച്ചതെന്നും മംദാനി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തക, മംദാനിയോട് ‘ഇപ്പോഴും ട്രംപ് ഒരു ഫാസിസ്റ്റ്’ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ചു. ”ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്’ എന്ന് മംദാനി പറഞ്ഞ് മുഴുമിക്കുന്നതിനിടെ തന്നെ ട്രംപ് ഇടയില്‍ കയറി, ‘അത് ആണെന്ന് തന്നെ സമ്മതിക്കൂ, അതാണ് വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പം, ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല” എന്ന് പറഞ്ഞു. ശരിയെന്ന് മംദാനിയും പ്രതികരിച്ചു. ഈ സംഭവം അവിടെ കൂടിയിരിക്കുന്നവരിലും ചിരി പടര്‍ത്തി.

അടുത്ത വര്‍ഷം, ജനുവരി ഒന്നിനാണ് മംദാനി മേയറായി ചുമതലയേല്‍ക്കുക. നിലവില്‍ ട്രാന്‍സിഷന്‍ ടീമിനൊപ്പം, സിറ്റി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്കിന്റെ പുരോഗതിക്കായി ട്രംപ് ഉള്‍പ്പടെ ആരുമായും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ കമ്മ്യൂണിസ്റ്റ് മേയര്‍ സൊഹ്റാന്‍ ‘ക്വാമെ’ മംദാനി ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇതിനെപ്പറ്റി ട്രംപിന്റെ പ്രതികരണം.

മേയര്‍ തെരഞ്ഞെടുപ്പിനിടെയും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും മംദാനിയെ രൂക്ഷ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരുന്നത്. മംദാനി വിജയിച്ചതിന് പിന്നാലെ ട്രംപ് ന്യൂയോര്‍ക്കിന് കമ്യൂണിസ്റ്റ് മേയര്‍ വന്നിരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ സമ്പൂര്‍ണവുമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച ട്രംപിനെ തന്റെ വിജയ പ്രസംഗത്തില്‍ മംദാനിയും വെല്ലുവിളിച്ചിരുന്നു. ”ട്രംപ് നിങ്ങളിത് കാണുന്നുണ്ടെന്ന് അറിയാം. എനിക്ക് നിങ്ങളോട് നാലേ നാല് വാക്കുകളേ പറയാനുള്ളു; ആ ശബ്ദം ഒന്ന് കൂട്ടിവയ്ക്കൂ…” മംദാനിയുടെ പ്രതികരണം. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാന്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.

മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയെയും രാഷ്ട്രീയ പ്രമുഖനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചയാളുമായ മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജനായ മംദാനി പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തക മീര നായരുടെയും കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കമ്പാലയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ഏഴ് വയസുള്ളപ്പോളാണ് കുടുംബത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് താമസം മാറിയത്. അടുത്തിടെയാണ്, മംദാനി യുഎസ് പൗരത്വം നേടിയത്.

Hot this week

ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ്റെ അധ്യാപക അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ...

സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക്, പിന്നെ ബാലയ്യയുടെ അടിയോടടി; ‘അഖണ്ഡ 2’ ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി...

ദൈർഘ്യം കുറച്ച് ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’; പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ 'കാന്ത' മികച്ച വിജയം...

പൂജാ ബംപർ ഭാഗ്യക്കുറി, ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ...

കെ.എച്ച്.എൻ.എ ട്രൈ-സ്റ്റേറ്റ് – ന്യൂ ജേഴ്‌സി ആർ വി പി യായി മാലിനി നായർ ചുമതലയേൽക്കും

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈ-സ്റ്റേറ്റ് -...

Topics

ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ്റെ അധ്യാപക അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ...

സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക്, പിന്നെ ബാലയ്യയുടെ അടിയോടടി; ‘അഖണ്ഡ 2’ ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി...

ദൈർഘ്യം കുറച്ച് ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’; പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ 'കാന്ത' മികച്ച വിജയം...

പൂജാ ബംപർ ഭാഗ്യക്കുറി, ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ...

കെ.എച്ച്.എൻ.എ ട്രൈ-സ്റ്റേറ്റ് – ന്യൂ ജേഴ്‌സി ആർ വി പി യായി മാലിനി നായർ ചുമതലയേൽക്കും

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈ-സ്റ്റേറ്റ് -...

അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ രാജസ്ഥാനെതിരെ കേരളത്തിന് ഏഴ് റൺസ് തോൽവി

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ രാജസ്ഥാനോട് പൊരുതിത്തോറ്റ്...

മൃഗപരിപാലന, മാംസ സംസ്കരണ മേഖലകളിലെ പ്രാദേശിക വികസനം; വെറ്ററിനറി സർവകലാശാലയും സെഡാറും ധാരണയിലെത്തി

മൃഗപരിപാലനം, മാംസ സംസ്കരണം എന്നീ മേഖലകളിൽ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും...

മലങ്കര കത്തോലിക്കാ സഭ മെത്രാഭിഷേകം പുരോഗമിക്കുന്നു

മലങ്കര കത്തോലിക്ക സഭയിലെ രണ്ട് മെത്രാപ്പോലീത്തമാരുടെ അഭിഷേക ചടങ്ങുകൾ പട്ടം സെന്റ്...
spot_img

Related Articles

Popular Categories

spot_img