ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ്റെ അധ്യാപക അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു. ഒറീസയിലെ ഭുവനേശ്വരിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്കനോളജിയിൽ വെച്ച് നടന്ന, പതിമൂന്നാമത് ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ വെച്ചാണ് അവാർഡ് നൽകിയത്. സാമൂഹ്യ പ്രവർത്തനത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്നവർക്കാണ് ഓരോ വർഷവും അവാർഡ് നൽകുന്നത്. അന്താരാഷ്ട്രതലത്തിൽ സോഷ്യൽ വർക്ക് പഠിപ്പിക്കുന്ന, ഇന്ത്യൻ വംശജനായ മികച്ച ഒരു അധ്യാപകന് ഓരോ വർഷവും നൽകുന്ന അവാർഡ് ആണ് ഈ വർഷം ഡോ. ബൈജുവിന് ലഭിച്ചത്.

കാനഡയിലെ എഡ്മണ്ൻ്റണിലെ മാക്ഇവാൻ യൂണിവേഴ്സിറ്റിയിലെ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൽ അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമാണ് ഡോ.ബൈജു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കാനഡയിലും, ഇന്ത്യയിലും ആയി സോഷ്യൽ വർക്ക് അധ്യാപകനാണ് ഇദ്ദേഹം. എറണാകുളം ജില്ലയിൽ കാഞ്ഞൂർ സ്വദേശിയാണ് ബൈജു.

ഒറീസ നിയമസഭാ സ്പീക്കർ സുരമി പാന്തെ ആണ് അവാർഡ് സമ്മാനിച്ചത്. സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സുപ്രിയ പട്നായിക്, സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി പ്രസിഡണ്ട് മുക്തി കാന്ത് മിശ്ര,. നാപ്സ്വി പ്രസിഡൻ്റ് ഡോ. സഞ്ജയ് ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷത്തെ ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ, സോഷ്യൽ വർക്കേഴ്സും, അധ്യാപകരും, വിദ്യാർഥികളും ഉൾപ്പെടെ എണ്ണൂറീലധികം പേർ പങ്കെടുത്തു.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img