ഫൊക്കാന ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ മത്സരിക്കുന്നു

ടെക്സസ് റീജിയണിൽ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ലീല മാരേട്ട്‌ നയിക്കുന്ന പാനലിന് കീഴിൽ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി വിനോയ് കുര്യൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മലയാളി സമൂഹത്തിന്റെ ശ്രദ്ധ മുഴുവൻ ഹൂസ്റ്റണിലേക്കാണ്. കേരളത്തിന്റെയും അമേരിക്കയുടെയും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ  ദീർഘകാല പ്രവർത്തനപരിചയമുള്ള, ആത്മാർത്ഥതയും നേതൃപാടവവും ഒത്തുചേർന്ന വ്യക്തിത്വമാണ് വിനോയ്.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിനോയ് കുര്യൻ മഹാരാഷ്ട്രയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ശേഷമാണ് കരിയർ ആരംഭിച്ചത്. അമേരിക്കയിലെത്തിയ ശേഷവും മലയാളി സംഘടനകളുമായി കൈകോർത്ത് സജീവ സാന്നിധ്യമായിക്കൊണ്ടാണ് ഏവരുടെയും മനസ്സിൽ ഇടംപിടിച്ചത്. സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുക, സംഘടനകൾ തമ്മിൽ ഏകോപനം സൃഷ്ടിക്കുക—ഇവയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ആധാരം.
മൂന്നു ദശാബ്ദം നീളുന്ന ഐ.ടി രംഗത്തെ അനുഭവസമ്പത്തും  അമേരിക്കയിലെ നിരവധിയായ മൾട്ടിനാഷണൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള പ്രവർത്തിപരിചയവും നേതൃക്ഷമതയും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം, സഭയോടുള്ള നിറഞ്ഞ സമർപ്പണത്തിന്റെ മകുടോദാഹരണമാണ്. നാല് വികാരിമാരുടെ കാലഘട്ടത്തിൽ പള്ളിക്കമ്മിറ്റി അംഗം,രണ്ടു തവണ പള്ളി കൗൺസിൽ സെക്രട്ടറി,ഒക്ലഹോമയിൽ നടന്ന ആദ്യ ഇന്റർ-പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന്റെ ഹൂസ്റ്റൺ കോർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. പള്ളിയുടെ ഇരുപതാം വാർഷികാഘോഷമായ ’20/20 പ്രോജക്ട്’ വിജയകരമായി നടത്തിയും കേരളത്തിൽ 20 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി ജീവിതങ്ങളിൽ വെളിച്ചം പകർന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഏറ്റവും വലിയ നേട്ടങ്ങളാണ്. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ കരുത്തുറ്റ സാന്നിധ്യമാണ് വിനോയ്.മാഗിൽ ലൈഫ് ടൈം അംഗവും ഒരുമയിലെ സജീവപ്രവർത്തകനുമാണ്. 2017–2019ൽ  പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു.

കേരള പ്രളയബാധിതർക്കായി ഗോഫണ്ട് മുഖേന ഫണ്ട് ശേഖരിച്ച് അഞ്ച് കുടുംബങ്ങൾക്ക് വ്യക്തിപരമായി സഹായം കൈമാറി. ഹാർവേ ചുഴലിക്കാറ്റിൽ ദുരിതബാധിതർക്കുള്ള സഹായങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.നിസഹായരെ കൈപിടിച്ചുയർത്താനുള്ള മനസാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ടെക്സസ് റീജിയണിലെ മലയാളി സംഘടനകൾ തമ്മിലുള്ള  ബന്ധം കൂടുതൽ സൃഷ്ടിക്കുക, പ്രാദേശിക പ്രശ്നങ്ങൾക്കുള്ള ശക്തമായ പ്രതിനിധാനം ഉറപ്പാക്കുക, സമൂഹക്ഷേമ പദ്ധതികൾ വിപുലീകരിക്കുക എന്നിവയാണ് വിനോയിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. സംയോജിപ്പിക്കുന്ന നേതൃപാടവം,ആപത്കാലങ്ങളിൽ തെളിയിച്ച പ്രവർത്തനക്ഷമത,ദീർഘവീക്ഷണം എന്നിവയും എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.സേവനപരിചയവും പ്രൊഫഷണൽ മികവും ഒരുപോലെ ഒത്തിണങ്ങുന്ന സ്ഥാനാർഥി എന്ന നിലയിൽ വിനോയിയിൽ സംഘടന ഏറെ പ്രതീക്ഷ പുലർത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല.

Hot this week

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം....

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ. റഷ്യൻ...

വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം...

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉള്‍പ്പെടുത്തണം; കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി ഉപയോഗിച്ച് എല്ലാ...

ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി

ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ...

Topics

കൂച്ച് ബെഹാ‍ർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 268ന് പുറത്ത്

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ...

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ  ജാഗ്രത വേണം;സി മുഹമ്മദ് ഫൈസി

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച്...

ജോയ്ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി 'ബ്രില്യന്‍സ് ഡയമണ്ട്...
spot_img

Related Articles

Popular Categories

spot_img