മോഹൻലാൽ, മലയാളത്തിന്റെ ബ്രാൻഡ് !ഷൂട്ടിങ് തീരും മുൻപ് 350 കോടി ക്ലബിൽ കയറി ‘ദൃശ്യം 3’

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യുടെ തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് വൻ വിലയ്ക്ക് വിറ്റുവെന്ന വാർത്ത ചർച്ചയാകുന്നു. ആശിർവാദ് സിനിമാസ് ചിത്രത്തിന്റെ റൈറ്റ്സ് വിറ്റുവെന്നും ഇതോടെ ‘ദൃശ്യം 3’ 350 കോടി ക്ലബിൽ കയറിയെന്നും നിർമാതാവ് എം. രഞ്ജിത്ത് ആണ് വെളിപ്പെടുത്തിയത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലായിരുന്നു വെളിപ്പെടുത്തൽ.

ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ സിനിമയ്ക്ക് ആദ്യമായാണ് ഷൂട്ടിങ് പൂർത്തിയാകും മുൻപ് ഇത്രയും വലിയ പ്രീ റിലീസ് ബിസിനസ് ലഭിക്കുന്നത്. മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്ത തുക ഷൂട്ടിങ് പൂർത്തിയാകും മുൻപ് ‘ദൃശ്യം 3’ നേടിക്കഴിഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

‘ദൃശ്യ’ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മലയാളം പതിപ്പിന് മുൻപ് ഹിന്ദി ‘ദൃശ്യം 3’ പുറത്തിറക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സിനിമയുടെ എല്ലാ അവകാശങ്ങളും സ്വന്തമാക്കിയതോടെ മലയാള സിനിമ എപ്പോള്‍ റിലീസ് ചെയ്യണമെന്ന് ബോളിവുഡ് കമ്പനി തീരുമാനിക്കുന്ന നിലയിലായെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ, ആശിർവാദിന്റെ നീക്കം കേരളത്തിലെ സിനിമാ വ്യവസായത്തിന് നല്ലതാണെന്ന് ആഭിപ്രായപ്പെടുന്നവരും ഉണ്ട്.

അതേസമയം, മലയാളം പതിപ്പ് ഇറങ്ങി രണ്ട് മാസം കഴിഞ്ഞു മാത്രമേ മറ്റ് വേർഷനുകൾ റിലീസ് ആകുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. ‘ദൃശ്യം 3’യുടെ എല്ലാ ഭാഷാ പതിപ്പുകളും ഒരേസമയം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഹിന്ദി, തെലുങ്ക് റീമേക്കുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഹോർത്തൂസിൽ നടന്ന ചർച്ചയിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുത്തിരുന്നു. എഴുത്തുകാരൻ ലിജീഷ് കുമാർ ആണ് ചർച്ച നയിച്ചത്. 10 ശതമാനത്തിൽ താഴെ മാത്രം ചിത്രങ്ങൾ വിജയിക്കുന്ന സിനിമാ ഇൻഡസ്ട്രിയാണ് മലയാളത്തിലേത് എന്നാണ് ചർച്ചയിൽ ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടത്. ബാക്കി 90 ശതമാനം സിനിമകളും ഓടുന്നില്ല. ‘തുടരും’, ‘ലോക’, ‘കാന്താര 2’ എന്നീ ചിത്രങ്ങളെയാണ് 2025ലെ വലിയ ഹിറ്റുകളായി ലിസ്റ്റിൻ ചൂണ്ടിക്കാട്ടിയത്.

Hot this week

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം....

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ. റഷ്യൻ...

വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം...

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉള്‍പ്പെടുത്തണം; കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി ഉപയോഗിച്ച് എല്ലാ...

ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി

ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ...

Topics

കൂച്ച് ബെഹാ‍ർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 268ന് പുറത്ത്

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ...

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ  ജാഗ്രത വേണം;സി മുഹമ്മദ് ഫൈസി

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച്...

ജോയ്ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി 'ബ്രില്യന്‍സ് ഡയമണ്ട്...
spot_img

Related Articles

Popular Categories

spot_img