വമ്പൻ സെറ്റിൽ രാം ചരൺ- ശിവ രാജ്‌കുമാർ മാസ് ആക്ഷൻ; ‘പെദ്ധി’യിൽ സംഘടനമൊരുക്കാൻ ശ്യാം കൗശൽ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലെ വമ്പൻ സംഘട്ടന രംഗം ഒരുങ്ങുന്നു. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ ആണ് ഈ സംഘട്ടന രംഗത്തിന് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് അടുത്ത വർഷം മാർച്ച് 27 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല ഒരുക്കിയ വമ്പൻ സെറ്റിൽ ആണ് ഈ സംഘട്ടനം ചിത്രീകരിക്കുന്നത്. നായകൻ രാം ചരൺ, അനേകം ഫൈറ്റേഴ്‌സ് എന്നിവർക്കൊപ്പം, ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ സംഘട്ടന ചിത്രീകരണത്തിന്റെ ഭാഗമാണ്.

ബോളിവുഡ് സൂപ്പർതാരം വിക്കി കൗശലിന്റെ അച്ഛൻ കൂടിയായ ശ്യാം കൗശൽ മേൽനോട്ടം വഹിക്കുന്ന ഈ അതിനിർണായക സംഘട്ടനം ഒരുക്കുന്നത് സ്റ്റണ്ട് മാസ്റ്റർ ആയ നവകാന്ത് ആണ്. വമ്പൻ ഹിറ്റായ ബോളിവുഡ് ചിത്രം ‘ദംഗൽ’ ഉൾപ്പെടെയുള്ളവർക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ള ആളാണ് ശ്യാം കൗശൽ. വമ്പൻ കാൻവാസിൽ, അതിസൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഓരോന്നും ചിത്രീകരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം പുറത്ത് വരികയും ആഗോള തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 110 മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്. എ.ആർ. റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്.

രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വമ്പൻ ശാരീരിക പരിവർത്തനമാണ് ഈ ചിത്രത്തിനായി രാം ചരൺ നടത്തിയത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ്, നിർമാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Hot this week

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം....

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ. റഷ്യൻ...

വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം...

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉള്‍പ്പെടുത്തണം; കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി ഉപയോഗിച്ച് എല്ലാ...

ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി

ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ...

Topics

കൂച്ച് ബെഹാ‍ർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 268ന് പുറത്ത്

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ...

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ  ജാഗ്രത വേണം;സി മുഹമ്മദ് ഫൈസി

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച്...

ജോയ്ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി 'ബ്രില്യന്‍സ് ഡയമണ്ട്...
spot_img

Related Articles

Popular Categories

spot_img