ഡാലസിൽ സംയുക്ത ക്രിസ്തുമസ് –  പുതുവത്സരാഘോഷം ഡിസംബർ 6 ശനിയാഴ്ച

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി ഏഴാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 6 ശനിയാഴ്ച്ച  വൈകിട്ട് 5 മണിക്ക് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച്  നടത്തപ്പെടും.

ആർച്ച് ബിഷപ് ഡോ.അയൂബ് മോർ സിൽവനോസ് മെത്രാപ്പോലീത്ത (ക്നാനായ ആർച്ച് ഡയോസിസ് നോർത്ത് അമേരിക്ക ആന്റ് യുറോപ്പ് റീജിയൻ)  ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ്.ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട  ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 46 വർഷമായി ഡാളസിൽ   നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം. 

ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്. വൈദീകർ ഉൾപ്പടെ 21 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കുന്നത്. 

എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബർ 6 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് –  ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.ബേസിൽ എബ്രഹാം (പ്രസിഡന്റ്),  റവ.ഫാ.പോൾ തോട്ടക്കാട് (വൈസ്.പ്രസിഡന്റ് ), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), എന്നിവർ അറിയിച്ചു.

Hot this week

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...

പൊതുഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു തീരുമാനിച്ചു, എതിർത്തത് പട്ടേൽ; ഗുരുതര ആരോപണവുമായി രാജ്നാഥ് സിങ്

ജവഹർലാൽ നെഹ്‌റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് നിർമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും...

“ഇതൊരു ജോലിയല്ല… ജീവിതശൈലിയാണ്”; ദീപികയുടെ എട്ട് മണിക്കൂർ ഷൂട്ടിങ് ആവശ്യത്തിൽ പ്രതികരിച്ച് ദുൽഖറും റാണാ ദഗ്ഗുബതിയും

 തൊഴിലിടത്തിലെ വർക്ക്ലൈഫ് ബാലൻസിനേക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ...

Topics

എസ്ഐആർ ജോലിഭാരവും ഭീതിയും മൂലം ബംഗാളിൽ മരിച്ചത് 39 പേർ; ധനസഹായം പ്രഖ്യാപിച്ച് മമത ബാനർജി

എസ്ഐആർ ജോലിക്കിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ....

ഇത് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 90.14 എത്തി

ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട് രൂപ. ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം...

ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; മണ്ഡലകാലത്തിൽ ഇതുവരെ എത്തിയത് പതിനാലര ലക്ഷം പേർ

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ രാത്രി 11 മണി വരെയുള്ള...
spot_img

Related Articles

Popular Categories

spot_img