ബീമ ഗ്രാം എപിഐ അവതരിപ്പിച്ച് ഐആർഡിഎഐ; പ്രശംസിച്ച് ഇൻഷുറൻസ് അവയർനെസ് കമ്മിറ്റി

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അവതരിപ്പിച്ച ബീമ ഗ്രാം എപിഐയുടെ മികവിനെ  പ്രശംസിച്ച് ഇൻഷുറൻസ് അവയർനെസ് കമ്മിറ്റി (ഐഎസി-ലൈഫ്). ഇൻഷുറൻസ് ഉത്പന്നങ്ങൾ ഗ്രാമീണ മേഖലകളിലെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ബീമ ഗ്രാം എപിഐ വലിയ പങ്ക് വഹിക്കുമെന്ന് ഐഎസി-ലൈഫ് അധികൃതർ അഭിപ്രായപ്പെട്ടു. 

ഒരു ഡാറ്റാബേസും ഒരു എപിഐയും ഉൾപ്പെടുന്നതാണ് പഞ്ചായത്തിരാജ് മന്ത്രാലയം, സെന്റർ ഓഫ് എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി, ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ബീമ ഗ്രാം എപിഐ. ഇതുപയോഗിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു വ്യക്തിയുടെ പിൻകോഡ് മാത്രം നൽകി അദ്ദേഹത്തിന്റെ ഗ്രാമപഞ്ചായത്തിന്റെ പേര് കണ്ടെത്താൻ സാധിക്കും. 

ഇതുവരെ പോളിസികൾ ഏത് ഗ്രാമമേഖലയിലെന്നത് കണ്ടെത്താൻ കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇൻഷുറൻസ് കമ്പനികൾക്ക് ഗ്രാമങ്ങളിൽ തങ്ങളുടെ സേവനം എത്രത്തോളം എത്തിച്ചെന്നു ഇനിമുതൽ ഈ സംവിധാനത്തിലൂടെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഐഎസി-ലൈഫ് അധികൃതർ അഭിപ്രായപ്പെട്ടു. അതിലൂടെ ഗ്രാമ പ്രദേശങ്ങളിലെ കൂടുതൽ ജനങ്ങൾക്ക് ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി. 

ബീമ ഗ്രാം എപിഐ ഇതിനകം അഞ്ചു ഇൻഷുറൻസ് കമ്പനികൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ സംവിധാനം മറ്റു ഇൻഷുറൻസ് കമ്പനികളും ഉടൻ തന്നെ ഉപയോഗിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img