ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂരിന്. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുരസ്കാരം സമ്മാനിക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. പുരസ്കാരം ഏറ്റുവാങ്ങാൻ തയ്യാർ ആണെന്ന് തരൂർ അറിയിച്ചെന്ന് സംഘാടകർ പറഞ്ഞു. അതേസമയം, പുരസ്കാരം പ്രഖ്യാപിച്ചത് ഏത് സാഹചര്യത്തിലെന്നും എന്തിനെന്നും അറിയില്ലെന്ന് ശശി തരൂർ പ്രതികരിച്ചു.



