ചാമ്പ്യന്‍സ് ലീഗിലെ ആവേശപോരില്‍ റയലിനെ വീഴ്ത്തി സിറ്റി; ആര്‍സനലിനും വിജയം

ഫുട്‌ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശമുറ്റിനിന്ന മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. 28-ാം മിനിറ്റില്‍ ബ്രസീല്‍ താരം റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. ഇംഗ്ലീഷ് താരം ബെല്ലിങ്ഹാം നീട്ടിയ പാസുമായി വലതുപാര്‍ശ്വത്തിലൂടെ അതിവേഗം ഓടിക്കയറിയ റോഡ്രീഗോ സിറ്റി ഇറ്റാലിയന്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സിറ്റി തിരിച്ചു വന്നു. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലിയാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. ഡോക്കുവിന്റെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച കോര്‍ണര്‍കിക്കിന് ഗ്വാര്‍ഡിയോള്‍ തലവെച്ചെങ്കിലും റയലിന്റെ ബെല്‍ജിയം കീപ്പര്‍ തിബോട്ട് ക്വാര്‍ട്ടോയിസ് തട്ടിയിട്ടത് നിക്കോ ഒറല്ലിയുടെ മുന്നിലേക്കായിരുന്നു. നിഷ്പ്രയാസം പന്ത് വലയിലെത്തിക്കേണ്ട പണി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു.

3-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് ആണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. റയലിന്റെ ബോക്‌സിനുള്ളില്‍ അവരുടെ ജര്‍മ്മന്‍ പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗര്‍ ഹാളണ്ടിനെ വലിച്ചുവീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ സിറ്റി. തോല്‍വിയോടെ റയല്‍ ഏഴാം സ്ഥാനത്തേക്ക് മാറി. പരിക്കേറ്റതിനെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ ഇല്ലാതെയായിരുന്നു റയല്‍ ഇറങ്ങിയത്.

അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ആര്‍സനല്‍. ബെല്‍ജിയം ക്ലബ് ആയ ക്ലബ്ബ് ബ്രൂജിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 25, 47 മിനിറ്റുകളില്‍ ഇംഗ്ലീഷ് താരം ചുകുന്വാന്‍സോ മദുകെയും 56-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുമാണ് ഗോളുകള്‍ നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍.

ചാമ്പ്യന്‍സ് ലീഗിലെ മറ്റു മത്സരഫലങ്ങള്‍

അത്‌ലറ്റികോ ക്ലബ്-0 പിഎസ്ജി-0

ലവര്‍കുസന്‍-2 ന്യൂകാസില്‍-2

ബെന്‍ഫിക-2 നാപ്പോളി-0

ബെറൂസിയ ഡോര്‍ട്ടുമുണ്ട്-2 ബോഡോ ഗ്ലിംറ്റ്-2

ജുവന്റ്‌സ്-2 പഫോസ് എഫ്‌സി-0

Hot this week

യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ, 1000O രൂപയുടെ ട്രാവൽ വൗച്ചറും; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

 വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ....

ടി. രാജീവ്‌ നാഥിന്റെ 50 വർഷത്തെ സിനിമാ ജീവിതത്തിന് ഐഎഫ്എഫ്കെയിൽ ആദരം; ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കും

പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി....

ചിരിച്ചുല്ലസിച്ച് ധ്യാനും കൂട്ടരും; ‘ഭീഷ്മർ’ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്...

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് ഐഎഫ്എഫ്കെ എന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ്...

ക്രിക്കറ്റിനേക്കാള്‍ വലുതായി ഒന്നുമില്ല, രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ മറ്റൊരു ചിന്തയുമില്ല; സ്മൃതി മന്ദാന

പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് ഇന്ത്യന്‍...

Topics

‘ധുരന്ധർ’ മനസിൽ നിന്ന് പോകുന്നില്ല, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു: ഹൃത്വിക് റോഷൻ

 'ധുരന്ധർ' സിനിമയുടെ രാഷ്ട്രീയത്തോടെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് ബോളിവുഡ്...

യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീപാവലി

യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ ദീവാപലി ആഘോഷവും....

ശബരിമല മണ്ഡല പൂജ; ഡിസംബർ 26, 27 ദിവസങ്ങളിലേക്കുള്ള വെർച്യൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകീട്ട് ആരംഭിക്കും

മണ്ഡല പൂജയ്ക്കുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ഇന്നു മുതൽ തുടങ്ങും. അനുവദിക്കുന്നത്...
spot_img

Related Articles

Popular Categories

spot_img