“ഹായ്, ഞാൻ മാളവിക, ഞാൻ മോഹൻലാൽ”; ചിരിയുണർത്തി ‘ഹൃദയപൂർവം’ ബിടിഎസ്

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ഫൺ ഫാമിലി എന്റർടെയ്‌നർ ആണ് ‘ഹൃദയപൂർവം’. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നു. സിനിമയിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോ ചിരിപടർത്തിയപ്പോൾ നായിക മാളവിക മോഹനനും കയ്യടികൾ ലഭിച്ചു. 70 കോടി രൂപയോളമാണ് ആഗോള തലത്തിൽ സിനിമ കളക്ട് ചെയ്തത്. ഇപ്പോഴിതാ ‘ഹൃദയപൂർവ’ത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഈ സിനിമയിലേക്ക് തന്നെ വിളിച്ചത് അഖിൽ സത്യൻ ആണെന്ന് മാളവിക മോഹനൻ വീഡിയോയിൽ പറയുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നു എന്നും നടി കൂട്ടിച്ചേർക്കുന്നു. “ഹൃദയപൂർവത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖിൽ സത്യൻ ആണ്. അച്ഛൻ, സത്യൻ സാർ, ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. പിന്നെയാണ് അതൊരു മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമയാണെന്ന് മനസിലാക്കുന്നത്. വളരെ സപ്പോർട്ടീവായ കോ ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കും. നമ്മൾ എവിടെയെങ്കിലും സ്റ്റക്ക് ആയി പോയാൽ സഹായിക്കും. അദ്ദേഹത്തിന്റെ നർമ ബോധം അപാരമാണ്,” മാളവിക പറയുന്നു. സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ, “ഞാൻ മോഹൻലാൽ” എന്ന നടന്റെ മറുപടി ബിടിഎസിൽ ചിരിപടർത്തുന്നു.

Hot this week

22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള...

ശബരിമല സ്വർണക്കൊള്ള: കേസ് എടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ...

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന...

ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന...

Topics

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌ സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ്...

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ  ജനുവരി 10-ന് 

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി...

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA)...
spot_img

Related Articles

Popular Categories

spot_img