ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടത്തെ മൂന്നാം ട്വന്റി- 20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. പുറത്താകാതെ 79 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ഥന, ജെമീമ റൊഡ്രിഗ്‌സ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ എല്ലാം ഇന്ത്യന്‍ ഇലവനില്‍ എത്തിയപ്പോള്‍ സ്‌നേഹ റാണയ്ക്കും അരുന്ധതിക്കും വിശ്രമം നല്‍കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. 32 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രേണുക സിങ് ഇന്ത്യയ്ക്കായി നാലു വിക്കറ്റുകളും ദീപ്തി ശര്‍മ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 32 പന്തില്‍ 27 റണ്‍സെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 27 റണ്‍സെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഹാസിനി പെരേര (18 പന്തില്‍ 25), കവിഷ ദില്‍ഹരി (13 പന്തില്‍ 20), കൗശിനി നുത്യാംഗന (16 പന്തില്‍ 19) എന്നിവരാണ് ശ്രീലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. വെറും 24 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഷെഫാലി, വനിതാ ടി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമെന്ന മിതാലി രാജിന്റെ റെക്കോര്‍ഡും മറികടന്നു. ജെമീമ റോഡ്രിഗസ് നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21) ഷഫാലിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇനി ഇന്ത്യയുടെ ശ്രമം.


