കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസിൽ താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. 18 വയസിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ലെന്നും പ്രായപൂർത്തിയായവർക്ക് ദിവസത്തിൽ രണ്ട് എനർജി ഡ്രിങ്കുകൾ മാത്രമേ മാത്രമേ വിൽക്കാൻ പാടുകയുള്ളൂ എന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഒരു കാനിൽ 80 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ പാടില്ലെന്നും ഉത്തരവിലുണ്ട്.

ഇതിനുപുറമേ എല്ലാ സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ഡ്രിങ്കുകൾ വ്യാപാരം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റസ്റ്റോറൻ്റുകൾ, കഫെകൾ, കിയോസ്കുകൾ എന്നീ സ്ഥലങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വില്പനയും നിരോധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടി. നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചിട്ടുണ്ട്.

എനർജി ഡ്രിങ്കുകളുടെ പാക്കേജിൽ ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുവാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും, സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Hot this week

“റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി”; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം...

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ...

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. അസുഖങ്ങളെ...

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച പുലർച്ചെയോടെ വൈദ്യുതി തടസ്സപ്പെട്ടു

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,...

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ സാരഥികൾ

പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2026-ലെ ഭാരവാഹികളായി സുജിത് നായർ...

Topics

“റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി”; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം...

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ...

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച പുലർച്ചെയോടെ വൈദ്യുതി തടസ്സപ്പെട്ടു

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,...

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ സാരഥികൾ

പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2026-ലെ ഭാരവാഹികളായി സുജിത് നായർ...

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മധ്യപ്രദേശിനോട് 47 റൺസ് തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. മധ്യപ്രദേശ് 47 റൺസിനാണ്...

മണപ്പുറം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഭുവനേശ് താരാശങ്കറിനെ നിയമിച്ചു

വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (ഗ്രൂപ്പ് CFO) ഭുവനേശ്്...

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 282 റൺസിന് പുറത്ത്

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡിൻ്റെ ഒന്നാം...
spot_img

Related Articles

Popular Categories

spot_img