മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട ഈ വർഷം മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മാക്ട ഫിലിം അവാർഡ് നിലവാരം കൊണ്ടും ജനപ്രീതി കൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ചെയർമാൻ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്.പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി മാക്ട നടത്തുന്ന തിരക്കഥാ മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, ഒട്ടേറെ എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് തിരക്കഥാ മത്സരത്തിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടുന്നതായും മാക്ട ഭാരവാഹികൾ അറിയിച്ചു. മാക്ട അംഗങ്ങൾക്ക് വേണ്ടി മൊബൈൽ ഫോൺ-ഫോട്ടോ മത്സരമാണ് പുതുവർഷത്തിലെ മറ്റൊരു പരിപാടി. സ്ത്രീ എന്നതാണ് ഫോട്ടോ മത്സരത്തിന്റെ വിഷയം.

മാക്ട ഇയർ പ്ലാനറിന്റെ വിതരണോത്ഘാടനം സംവിധായകൻ പദ്മകുമാറിന് കോപ്പി നൽകി കൊണ്ട് ചെയർമാൻ നിർവഹിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലെ പ്രതിഭ തെളിയിച്ച പരിണതപ്രജ്ഞരെയുംപുതിയ തലമുറയിലെ പ്രതിഭകളെയും ആദരിച്ചു കൊണ്ട് അവരുമായി ആശയവിനിമയത്തിന് അവസരം ഒരുക്കുന്ന പ്രതിമാസ സംവാദ പരിപാടിക്കും മാക്ട തുടക്കം കുറിക്കുകയാണ്. കിഷ്കിന്ദാകാണ്ഡം, എക്കോ എന്നീ സിനിമകളുടെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ദിൻജിത് അയ്യത്താൻ – ബാഹുൽ രമേശ് എന്നിവരാണ് പ്രതിമാസ സംവാദ പരിപാടിയിലെ ആദ്യ ക്ഷണിതാക്കൾ .മാക്ട ആസ്ഥാനത്തുള്ള സിനിമാ റഫറൻസ് ലൈബ്രറിയുടെ സേവനം സമീപപ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും മക്ട നേതൃത്വം അറിയിച്ചു.ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻലാൽ, വൈസ് ചെയർമാൻ പി കെ ബാബുരാജ്, ജോയിന്റ് സെക്രട്ടറിമാരായ ഉത്പൽ വി നായനാർ – സോണി സായി എന്നിവർക്കൊപ്പം ഭൂമിനാഥൻ, ജോസ് തോമസ്, സുന്ദർദാസ്, പദ്മകുമാർ, വേണു ബി നായർ, ബാബു പള്ളാശ്ശേരി, എ എസ് ദിനേശ്, അഞ്ജു അഷറഫ് എന്നിവരും എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പങ്കെടുത്തു.

Hot this week

‘യുക്രെയ്നെതിരായ യുദ്ധം ജയിക്കും’: പുതുവത്സര സന്ദേശത്തിൽ പുടിൻ

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ...

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്”...

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട്...

പതിനഞ്ചാം കേരള നിയമസഭ ബജറ്റ് സമ്മേളനം ജനുവരി 20 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ ആരംഭിക്കും....

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ...

Topics

ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്

അത്യന്തം സംഘര്‍ഭരിതമായ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ എല്ലാ കാലങ്ങളിലൂടെയും കടന്നുപോയ ആളാണ് ബീഗം...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ്...

കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍...
spot_img

Related Articles

Popular Categories

spot_img