പ്രമുഖ വ്യവസായി കെ മുരളീധരന്  ‘മലയാളി ഓഫ് ദ ഇയർ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന്  ബഹുമാനപ്പെട്ട കേരള  മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.

തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ഗള്‍ഫിൽ കെട്ടിപ്പടുത്ത സതേൺ  ഫ്രാഞ്ചൈസ് കമ്പനി എന്ന ബിസിനസ് സാമ്രാജ്യം മലയാളികള്‍ക്ക് എന്നും അഭിമാനമാണ്. പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്. അതിനൊപ്പം തന്നെ കേരളത്തിലെ വീടുകളിലെ പ്രഭാതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്രീ മുരളീധരൻ. എസ്.എഫ്.സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്.എഫ്.സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയവ പ്രശസ്തമായ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

 വ്യത്യസ്ഥ ബിസിനസ് സാമ്രാജ്യത്തിനൊപ്പം സമൂഹത്തിലെ അർഹര്‍ക്കും ആലംബഹീനര്‍ക്കും കരുതലിന്റെ കൈത്താങ്ങാവുകയാണ് അദ്ദേഹം. വിദ്യാർഥികൾക്കും യുവാക്കള്‍ക്കും പഠനത്തിനും ജോലി കണ്ടെത്താനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ്‌ കേശവന്‍ മുരളീധരനെ വ്യത്യസ്തനാക്കുന്നത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകി. അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവുകുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. ബിസിനസും മാനവികതയും കൈകോർക്കുന്ന ഈ യാത്രയിൽ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ്  കേശവന്‍ മുരളീധരനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

Hot this week

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന...

വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ്...

ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ...

അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ  രാജിവെച്ചു

അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ  രാജിവെച്ചു.  പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട...

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ...

Topics

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന്...

BYE BYE ടിം.. ആപ്പിൾ CEO ടിം കുക്ക് രാജിവച്ചു, നയിക്കാൻ ജോൺ ടെർനസ്

ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ്...

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം വലയുകയാണ് ഇപ്പോഴും...
spot_img

Related Articles

Popular Categories

spot_img