നാളികേര വില സർവകാല റെക്കോർഡിൽ; കർഷകർക്ക് നിരാശയായി നാളികേരമൊഴിഞ്ഞ തെങ്ങുകൾ

കോഴിക്കോട്: നാളികേര വില കുതിക്കുമ്പോൾ നാളികേരമൊഴിഞ്ഞ തെങ്ങുകൾ കർഷകർക്ക് നിരാശയാണ് നൽകുന്നത്. കീടരോഗബാധയും കാലാവസ്ഥ വ്യതിയാനവും പരിപാലിക്കാനുള്ള ചെലവും കൊണ്ട് കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. വേണ്ട രീതിയിൽ വിളവില്ലാത്തതും കർഷകർക്ക് വിനയായി.

ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിലാണ് നാളികേര കർഷകരുടെ അവസ്ഥ. നാളികേരത്തിന്റെ വില കുതിക്കുമ്പോൾ പക്ഷെ തെങ്ങുകളിൽ നാളികേരമില്ല. മുൻകാലങ്ങളിൽ പരിപാലന ചെലവുകൾ വർധിച്ചതും കാലാവസ്ഥ വ്യതിയാനവും തകർത്ത നാളികേര കൃഷിയിൽ വില കുതിച്ചുയർന്നിട്ടും കർഷകർക്ക് ഗുണമില്ലാത്ത അവസ്ഥയാണ്. ഒരു കിലോ നാളികേരം വിപണിയിൽ എത്തിച്ചാൽ ശരാശരി 70 രൂപ വരെ ഇന്ന് വില ലഭിക്കുന്നുണ്ടെങ്കിലും നാളികേര കർഷകർക്ക് അതിന്റെ ഗുണഭോക്താവാൻ കഴിയുന്നില്ല.

മണ്ടചീയലും മണ്ടരിയും മഞ്ഞളിപ്പും വ്യാപകമായി പടർന്നു പിടിച്ചതോടെയാണ് മിക്ക തോട്ടങ്ങളിലും വിളവില്ലാതായത്. ഇത് സമയാസമയങ്ങളിൽ പ്രതിരോധിക്കാൻ കർഷകർക്ക് ആവാത്തതും തിരിച്ചടിയായി.

നാളികേരത്തിന് വില വർധിച്ച സാഹചര്യത്തിൽ ഏറെ നേട്ടം ഉണ്ടാകേണ്ട സാഹചര്യമുള്ള തേങ്ങാ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. നാളികേരത്തിൻ്റെ വരവിലുണ്ടായ കുറവാണ് കച്ചവടം നടത്താൻ ഇവർക്ക് സാധിക്കാത്ത അവസ്ഥയുണ്ടാക്കിയത്. നാളികേരത്തിന് പുറമെ ചിരട്ടയ്ക്കും വിപണിയിൽ റെക്കോർഡ് വിലയുണ്ടാകുമ്പോഴും കേര കർഷകർക്ക് ഇതിൻ്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല എന്നതും കർഷകർക്ക് നിരാശയുണ്ടാക്കുന്നു.

Hot this week

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി...

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ...

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

Topics

‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ...

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img