‘ICSET (ഇക്സെറ്റ്) 2026’: അന്താരാഷ്ട്ര കോൺക്ലേവ്  ജനുവരി 13ന്

 കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ  ‘ഇക്സെറ്റ് 2026’ (ICSET) ഒൻപതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ മൂന്ന് വേദികളിലായി  നടക്കും. ‘സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം’   എന്നതാണ് ഈ കോൺക്ലേവിന്റെ പ്രധാന പ്രമേയം.

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇൻഫോപാർക്ക് സി.ഈ.ഒ. ശ്രീ. സുശാന്ത്  കുറുന്തിൽ, ടി.സി.എസ്. (TCS) വൈസ് പ്രസിഡന്റ് ശ്രീ. ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഗൂഗിൾ (Google), എ.ഡബ്ല്യു.എസ്. (AWS), ഐ.ബി.എം. (IBM) എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ജനറേറ്റീവ് AI,  ഏജന്റിക് AI തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.

അക്കാദമിക്-വ്യവസായ-സർക്കാർ സഹകരണം, 2030-ലെ തൊഴിൽ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവയെ ആസ്പദമാക്കി ഫയർസൈഡ് ചാറ്റുകളും പാനൽ ചർച്ചകളും നടക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായി ജനുവരി 12, 13 തീയതികളിലായി ഗൂഗിളുമായി സഹകരിച്ച് ഐ.സി.ടി. അക്കാദമി കൊരട്ടിയിൽ 24 മണിക്കൂർ നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന   സമാപന ചടങ്ങില്‍ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ശ്രീ. സജി ഗോപിനാഥ്, ഐ.ടി. മിഷൻ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ ഐ.എ.എസ് എന്നിവർ പങ്കെടുക്കും. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യാനുമായി https://ictkerala.org/icset എന്ന വെബ്സൈറ്റ്  സന്ദർശിക്കുക.

Hot this week

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ‘വി ടു വി’ എത്തുന്നൂ; പുതിയ പരിഷ്കാരണം എത്തിക്കാൻ‌ നിതിൻ ​ഗഡ്കരി

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V)...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...
spot_img

Related Articles

Popular Categories

spot_img